മാള
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് മാള. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 35 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 50 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി. മി ദൂരത്തിലുമാണ് മാള സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ വളരെ വാണീജ്യ പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് മാള. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ മാള നിയമസഭാമണ്ഡലത്തെ പലപ്പോഴായി പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രശസ്തനായ മലയാള ചലച്ചിത്ര താരം മാള അരവിന്ദനും , ചലച്ചിത്രഗാന രചയിതാവും ഗസൽ എഴുത്തുകാരനുമായ പ്രദീപ് അഷ്ടമിച്ചിറയും ഇവിടത്തുകാരാണ്.
ചരിത്രം[തിരുത്തുക]
മാള ജൂത സിനഗോഗ് ഇവിടുത്തെ പ്രധാന ഐതിഹ്യപ്രാധാന്യമുള്ള സ്ഥലമാണ്. മാള പോലീസ് സ്റ്റേഷന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാള എന്ന വാക്ക് ഹീബ്രു വാക്കായ മാൽ-ആഗ എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് ഐതിഹ്യം. അഭയാർത്ഥികളുടെ സങ്കേതം' എന്നാണ് ഈ വാക്കിനർഥം[1].
പ്രധാന ആകർഷണ കേന്ദ്രങ്ങൾ[തിരുത്തുക]
- Ambazhakad Forane Church -estd. in A D 300
- മാളകടവ് - ജലമാർഗ്ഗം വഴി മാളയിലേക്ക് എത്തിച്ചേരാവുന്ന വഴി. പ്രധാന ബോട്ട് ജെട്ടി.
- ജൂത സ്മാരകം - ജൂതന്മാരുടെ സ്മാരകം.
- പാമ്പുമ്മേക്കാട്ട് മന - കേരളത്തിലെ പ്രശസ്തമായ സർപ്പാരാധനാ കേന്ദ്രമായ ഇവിടെയാണ്.
- മൊഹമ്മദിൻ ജുമാ മസ്ജിദ്
- മാള ഫൊറോന പള്ളി
വിദ്യാഭ്യാസം[തിരുത്തുക]
തൃശ്ശൂർ ജില്ലയുടെ വിദ്യാഭ്യാസ വളർച്ചക്കും, കേരളത്തിന്റെ തന്നെ വിദ്യാഭ്യാസത്തിനു സംഭാവന നൽകുന്ന ഒരു പാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാളയും അടുത്ത പ്രദേശങ്ങളും കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്നുണ്ട്.
പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]
- ഹോളി ഗ്രേസ് അകാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
- കാർമൽ കോളേജ്
- ഗവ. ഐ.ടി. ഐ. വലിയപറമ്പ്
- കോട്ടക്കൽ കോളേജ് കോട്ടമുറി
- സ്നേഹഗിരി കോളേജ് വലിയപറമ്പ്
- മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് MET'S Engineering College വലിയപറമ്പ് [2]
- മാള സെ. ആന്റണീസ് സ്കൂൾ
- മാള സൊകോർസോ കോൺവെന്റ്
- സെൻറ്. മേരീസ് MLT മാള,
- ഗവ. പ്രി-പ്രൈമറി & എൽ.പി സ്കൂൾ
ആശുപത്രികൾ[തിരുത്തുക]
- മാള ഗവ. ആശുപത്രി.
- തോംസൺ പോളിക്ലിനിക്
- ടെന്നിസൺ സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്.
- ബി. സി. എം. സി ആശുപത്രി.
പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]
- ടെലഫോൺ ഭവൻ, മാള
- മിനി സിവിൽ സ്റ്റേഷൻ, വടമ
എത്തിച്ചേരാനുള്ള വഴി[തിരുത്തുക]
റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവടങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി (കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) വകയും, കൂടാതെ സ്വകാര്യ ബസ്സ് വഴിയും മാളയിൽ എത്താം.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട, അങ്കമാലി എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "നാട്ടുവിശേഷം" (PDF). മലയാളം വാരിക. 2013 ജനുവരി 04. ശേഖരിച്ചത് 2013 മെയ് 26. Check date values in:
|accessdate=
and|date=
(help) - ↑ http://www.metsengg.org/ http://www.metsengg.org/
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Mala, Kerala എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
മറ്റ് വിവരങ്ങൾ[തിരുത്തുക]
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |