കൊടകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടകര
പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680684
ടെലിഫോൺ കോഡ്0480
വാഹന റെജിസ്ട്രേഷൻKL-64
അടുത്തുള്ള നഗരംതൃശ്ശൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് കൊടകര. [[ദേശീയപാത 544(പഴയ 47)]-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായി (ചാലക്കുടിക്ക് 10 കിലോമീറ്റർ വടക്ക്) ആണ് കൊടകര സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

അയ്യൻ ചിരികണ്ടൻ എന്ന സാമന്തരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ ചാലക്കുടി താലൂക്കിന്റെ ഭാഗവുമായ ഒരു ഭൂപ്രദേശമാണ്‌ കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും പന്തല്ലൂർ കർത്താക്കന്മാരുടെ കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം കോടശ്ശേരി കർത്താക്കന്മാർ കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചത്രേ.

ഗതാഗതം[തിരുത്തുക]

ഗതാഗത സൌകര്യം വളരെയേറെയുള്ള പ്രദേശമാണ്‌ കൊടകര. ദേശീയപാത 47 നെ മുറിഞ്ഞുകടന്നുപോകുന്ന ഇരിങ്ങാലക്കുട-വെള്ളിക്കുളങ്ങര റോഡ് സന്ധിക്കുന്നത് കൊടകര ജംഗ്ഷനിലാണ്‌. പുതുക്കാട് ,ചാലക്കുടി പട്ടണങ്ങൾക്ക് ഇടയിൽ ആണ് കൊടകര സ്ഥിതി ചെയ്യുന്നത് . കൊടകരയോട് ഏറ്റവുമടുത്ത കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് പുതുക്കാടാണ് . കൊടകരയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ഭരണസംവിധാനം[തിരുത്തുക]

ഭരണപരമായി കൊടകര ഒരു ഗ്രാമപഞ്ചായത്താണ്‌. ഭൂവിസ്തൃതി കുറവാണെങ്കിലും സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ്‌ കൊടകര ഗ്രാമപഞ്ചായത്ത്. തൃശ്ശൂർ ജില്ലാപഞ്ചായത്തിനു കീഴിലുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിലെ 7 ഗ്രാമപഞ്ചായത്തുകളിലൊന്നാണ്‌ കൊടകര. ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാനം പുതുക്കാട് സ്ഥിതിചെയ്യുന്നു. മുൻപ് കൊടകര നിയമസഭാ നിയോജകമണ്ഡലത്തിലായിരുന്ന ഈ ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ പുനഃസംഘടനയോടെ ചാലക്കുടി നിയമസഭാനിയോജകമണ്ഡലത്തിനുകീഴിലായി. കൊടകര ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളാണുള്ളത്.

കൊടകര ഷഷ്ഠി[തിരുത്തുക]

കൊടകരയിലെ ഒരു പ്രധാന ഉൽസവമാണ് ഷഷ്ഠി. കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണ്. ഷഷ്ഠിക്ക് കാവടി സ൦ഘങ്ങൾ പൂനിലാർകാവ് ദേവീക്ഷേത്രത്തിൽ പ്രവേശിച്ച് കാവടിയാട്ട൦ നടത്തുന്നു.വൃശ്ചികമാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്ന ആഘോഷമാണിത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=കൊടകര&oldid=3741050" എന്ന താളിൽനിന്ന് ശേഖരിച്ചത്