മണ്ണുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണ്ണുത്തി
Mannuthi
നഗരപ്രാന്തം
കേരള കാർഷിക സർവ്വകലാശാലയുടെ പ്രവേശന കവാടം
Country  India
State Kerala
District Thrissur
Government
 • Body Thrissur Municipal Corporation
Languages
 • Official Malayalam, English
Time zone IST (UTC+5:30)
PIN 680651
Telephone code 487
വാഹന റെജിസ്ട്രേഷൻ KL-
Nearest city Thrissur
Lok Sabha constituency Thrissur Lok Sabha constituency
Civic agency Thrissur Municipal Corporation

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് മണ്ണുത്തി. തൃശ്ശൂർ സ്വരാജ് റൌണ്ടിൽ നിന്നും 5 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ദേശീയപാത 544-ൽ പാലക്കാട് - തൃശ്ശൂർ ബൈപാസ്സ് ഈവഴി കടന്നുപോവുന്നു. കേരളത്തിലെ ഏറ്റവും തിരക്കുള്ള ദേശീയപാതയുടെ സംഗമം ആയതുകൊണ്ട് യാത്രക്കാരുടെ ഒരു പ്രധാന വിശ്രമ സ്ഥലം. താമസത്തിനും ഭക്ഷണത്തിനുമുള്ള ധാരാളം സ്ഥലങ്ങൾ ഇവിടെ‍ ഉണ്ട്. മിക്ക അതിഥിഗൃഹങ്ങളും രാത്രി മുഴുവൻ തുറന്നിരിക്കുന്നു. ഇന്ത്യൻ കോഫി ഹൌസ് ഈ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഒരു ഭക്ഷണശാല തുറന്നിരിക്കുന്നു.

പല സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും മണ്ണുത്തിയിൽ ഉണ്ട്. ഇവയിൽ പ്രധാനമായവ കോളെജ് ഓഫ് വെറ്റിനറി ആന്റ് ആനിമൽ സയൻസസ്, കോളെജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്നോളജി, കാർഷിക ഗവേഷണ നിലയം, ഡോൺ ബോസ്കോ വിദ്യാലയം, സി.എം.എസ് വിദ്യാലയം, ഡോൺ ബോസ്കോ ഐ.സി.എസ്.സി വിദ്യാലയം, ഡോൺ ബോസ്കോ സെമിനാരി, വി.വി.എസ്. വിദ്യാലയം,"സ്റ്റേറ്റ് സീഡ് ഫാം മണ്ണുത്തി" എന്നിവയാണ്.

പീച്ചി, വാഴാനി അണക്കെട്ടുകളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ഇവിടെനിന്ന് നിന്ന് 10 കിലോമീറ്റർ അകലെയാണ്. 1916 ൽ പഴയ കൊച്ചി രാജ്യത്തിന്റെ ഒരു കൃഷിത്തോട്ടം ഇവിടെ സ്ഥാപിതമായി.1955-ൽ സ്ഥാപിച്ച മൃഗങ്ങളെക്കുറിച്ച് പഠിക്കാനുള്ള കലാലയത്തിന്റെ (കോളെജ് ഓഫ് വെറ്റിനറി ആന്റ് ആനിമൽ സയൻസസ്) ആരംഭത്തോടെയാണ് മണ്ണുത്തിയുടെ വികസനം തുടങ്ങുന്നത്. 2005-ൽ ഈ സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

ഇവിടത്തെ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കൃഷിക്ക് അനുയോജ്യമാണ്. ഇക്കാരണത്താൽ ധാരാളം ചെടി വളർത്തു കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഇവിടെ വിവിധ തരം സസ്യങ്ങൾ വില്പനയ്ക്കു വെച്ചിരിക്കുന്നു. മണ്ണുത്തിയിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള വെള്ളാനിക്കരയിലാണ് കേരള കാർഷിക സർവ്വകലാശാല സ്ഥിതിചെയ്യുന്നത്.

സ്റ്റേറ്റ് സീഡ് ഫാം മണ്ണുത്തി: 1916- ൽ സ്ഥാപിതമായ സർക്കാർ കൃഷിത്തോട്ടത്തിന്റെ തുടർച്ചയായി മണ്ണുത്തിയിലെ ഈ വിത്തുല്പ്പാദനകേന്ദ്രം പ്രവർത്തിച്ചുവരുന്നു.തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നിയന്ത്രണത്തിലാണ്‌ ഇവിടത്തെ വിത്തുല്പ്പാദനം. നെല്ല്‌, നാളികേരം, മാവ്‌, പ്ലാവ്‌, സപ്പോട്ട, ജാതി, പേര, പഴവർഗ്ഗചെടികൾ തുടങ്ങി ഒട്ടുമിക്ക ഉഷ്ണമേഖലാ ചെടിയിനങ്ങളുടെയും വിത്തുകളും തൈകളും ഇവിടെ വിൽപ്പനക്കുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു നേഴ്സറി കേന്ദ്രമായി മണ്ണുത്തി മാറിയതിൽ ഈ സ്ഥാപനത്തിന്റെ പങ്ക്‌ വലുതാണ്‌.

ഇതും കാണുക[തിരുത്തുക]


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=മണ്ണുത്തി&oldid=2147027" എന്ന താളിൽനിന്നു ശേഖരിച്ചത്