മാള നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ , മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ, ആളൂർ എന്നി 7 ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാള നിയമസഭാമണ്ഡലം. 2008 ൽ നടന്ന മണ്ഡലം ക്രമീകരണത്തോടെ മാള നിയമസഭാമണ്ഡലം ഇല്ലാതായി.

ചരിത്രം[തിരുത്തുക]

മാള മണ്ഡലം രൂപികരിച്ചതിനുശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് 1967 ലായിരുന്നു. 2006 ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2008-ൽ നടന്ന മണ്ഡലം പുനർനിർണ്ണയത്തിൽ മാള മണ്ഡലം ഇല്ലാതാകുകയും മാളയുടെ ഭാഗമായിരുന്ന പൊയ്യ , അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തിൻ കീഴിലാകുകയും ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുകയും ചെയ്തു. [1][2].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും
2006 എ.കെ. ചന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്., 46,004 ടി.യു. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 38,976 എ.എ. അഷ്‌റഫ് സ്വതന്ത്ര സ്‌ഥാനാർത്ഥി, 11,438
2001 ടി.യു. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 57,976 യു.എസ്. ശശി സി.പി.ഐ., എൽ.ഡി.എഫ്., 45,995
1996 വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്., 49,993 മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 46,752
1991 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 50,966 വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്., 48,492
1987 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 46,301 മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്., 40,009
1982 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 35,138 ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ., എൽ.ഡി.എഫ്., 31,728
1980 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 35,964 പോൾ കോക്കാട്ട് സി.പി.എം., 32,562
1977 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), 34,699 പോൾ കോക്കാട്ട് സി.പി.എം., 25,233
1970 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), 30,364 വർഗ്ഗീസ് മേച്ചേരി സ്വതന്ത്ര സ്‌ഥാനാർത്ഥി, 19,311
1967 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), 23,563 കെ.എ. തോമസ് സി.പി.ഐ., 23,199
1965 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), 18,044 കെ.എ. തോമസ് സി.പി.ഐ., 13,282

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725
  2. District/Constituencies-Thrissur District
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=മാള_നിയമസഭാമണ്ഡലം&oldid=3549303" എന്ന താളിൽനിന്ന് ശേഖരിച്ചത്