വി.കെ. രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.കെ. രാജൻ
Personal details
Bornസെപ്റ്റംബർ 6, 1940
Diedമെയ് 29, 1997
Political partyസി.പി.ഐ.
Spouse(s)കെ.കെ. സതി
Childrenരണ്ടാണും ഒരു പെണ്ണൂം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാവും മുൻമന്ത്രിമായിരുന്നു വി.കെ. രാജൻ. [1]

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനടുത്ത് പുല്ലൂറ്റ് ഗ്രാമത്തിൽ വി.പി. കുമാരന്റെ മകനായി 1940 സെപ്റ്റംബർ 6ന് ജനിച്ചു. 1997 മെയ് 29ന് മന്ത്രിയായി സേവനം അനുഷ്ടിക്കുമ്പോൾ 57ആം വയസ്സിൽ അന്തരിച്ചു.. വിദ്യഭ്യാസകാലം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന വി.കെ. രാജൻ 1956 ൽ സി.പി.ഐ.യിൽ പ്രവർത്തിച്ചുതുടങ്ങി. അതിനുശേഷം തൊഴിലാളി യൂണിയൻ പ്രവർത്തനത്തിൽ സജീവമാകുകയും നിരവധി തവണ ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • 20.5.1996 മുതൽ 29.5.1997 വരെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
  • സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
  • സി.പി.ഐ. പാർലമെന്ററി പാർട്ടി അംഗം
  • സി.പി.ഐ. തൃശ്ശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി
  • എ.ഐ.ടി.യു.സി. യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി തൊഴിലാളി യൂണിയനുകൾ പ്രസിഡന്റായിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 മാള നിയമസഭാമണ്ഡലം വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്. മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 മാള നിയമസഭാമണ്ഡലം കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്.
1987 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ് കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്. കൊള്ളിക്കത്തറ രവി സ്വതന്ത്ര സ്ഥാനാർത്ഥി
1980 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം വി.കെ. രാജൻ സി.പി.ഐ. കൊള്ളിക്കത്തറ രവി സ്വതന്ത്ര സ്ഥാനാർത്ഥി
1977 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം വി.കെ. രാജൻ സി.പി.ഐ. പി.വി. അബ്ദുൾ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി

കുടുംബം[തിരുത്തുക]

കെ.കെ. സതിയാണ് ഭാര്യ. കുട്ടികൾ - നിലവിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. വി.ആർ. സുനിൽ കുമാർ അടക്കം മൂന്നു മക്കൾ. ഏക മകൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "http://www.stateofkerala.in/niyamasabha/v%20k%20rajan.php". മൂലതാളിൽ നിന്നും 2013-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-31. External link in |title= (help)
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org/
"https://ml.wikipedia.org/w/index.php?title=വി.കെ._രാജൻ&oldid=3644943" എന്ന താളിൽനിന്ന് ശേഖരിച്ചത്