മീനാക്ഷി തമ്പാൻ
Meenakshi Thampan | |
---|---|
1991, 1996 | |
ഔദ്യോഗിക കാലം 5 years | |
മണ്ഡലം | Kodungallur Assembly Constituency |
വ്യക്തിഗത വിവരണം | |
ജനനം | Thrissur, Kerala | 5 ഡിസംബർ 1941
രാഷ്ട്രീയ പാർട്ടി | Communist Party of India (Marxist) |
പങ്കാളി | K. R. Thampan |
മക്കൾ | 2 sons and 1 daughter |
വസതി | Deepthi, Samoohamadhom Road, Irinjalakuda, Thrissur District |
കേരളത്തിലെ ഒരു പൊതു പ്രവർത്തകയും മുൻ നിയമ സഭാംഗവും അദ്ധ്യാപികയുമാണ് മീനാക്ഷി തമ്പാൻ. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.
ജീവിതരേഖ[തിരുത്തുക]
പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിനടുത്ത് വടവന്നൂരിൽ പാറക്കൽ തറവാട്ടിൽ ജനിച്ചു. അച്ഛൻ തൃശ്ശൂർ ജില്ലയിലെ കൊരട്ടി പ്രദേശത്ത് കൊരട്ടി സ്വരൂപത്തിൽ അഡ്വ: കെ. കെ. തമ്പാൻ അമ്മ: പറക്കൽ രാജകുമാരിയമ്മ. 1962 ൽ ഇരുപതാം വയസിൽ തൃശ്ശൂർ സെൻറ്. മേരീസ് കോളേജിൽ ആദ്യമായി അധ്യാപികയായി. തുടർന്ന് ഇരിഞ്ഞാലക്കുട സെൻറ്. ജോസഫ് കോളേജ് ആരംഭിക്കുന്ന കാലംമുതൽ പ്രവർത്തിച്ചു .ഹെഡ് ഓഫ് ദ ഡിപ്പാർട്മെൻറ് ആയി വിരമിച്ചു. അധ്യാപക പ്രസ്ഥാനവുമായി ബന്ധപെട്ടു പ്രവർത്തിച്ചു.1970 കളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (CPI) യുമായി പ്രവർത്തിച്ചു. ദേശീയ കൌൺസിൽ അംഗം വരെയായി. ഇപ്പോഴും ദേശീയ കൌൺസിൽ അംഗമാണ്. ഈക്കാലത്ത് തന്നെ സ്ത്രീ സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെടുകയും കേരള മഹിളാ ഫെഡെറേഷന്റെ സംസ്ഥാന പ്രസിഡെൻറായി ദീർഘകാലം പ്രവർത്തിച്ചു. NFIW (National Federation of Indian Women)ന്റെ ദേശീയ വൈസ്. പ്രേസിഡെൻറായി പ്രവർത്തിച്ചു. 1991 ലും 1996ലും ഒൻപതും പത്തും കേരളനിയമസഭകളിലേക്ക് കൊടുങ്ങല്ലൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1996 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | മീനാക്ഷി തമ്പാൻ | സി.പി.ഐ., എൽ.ഡി.എഫ്. | കെ. വേണു | ജെ.എസ്.എസ്, യു.ഡി.എഫ്. |
1991 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | മീനാക്ഷി തമ്പാൻ | സി.പി.ഐ., എൽ.ഡി.എഫ്. | ടി.എ. അഹമ്മദ് കബീർ | മുസ്ലീം ലീഗ്, യു.ഡി.എഫ്. |
1987 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | മീനാക്ഷി തമ്പാൻ | സി.പി.ഐ., എൽ.ഡി.എഫ്. |
പുസ്തകം[തിരുത്തുക]
പ്രൊഫ: മീനാക്ഷിതമ്പാന്റെ ലേഖനങ്ങൾ