ഇ. ഗോപാലകൃഷ്ണമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇ. ഗോപാലകൃഷ്ണ മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇ. ഗോപാലകൃഷ്ണമേനോൻ
ഇ. ഗോപാലകൃഷ്ണമേനോൻ

ഇ. ഗോപാലകൃഷ്ണമേനോൻ

ഔദ്യോഗിക കാലം
1957-1959
പിൻ‌ഗാമി പി.കെ. അബ്ദുൾ ഖാദിർ
Constituency കൊടുങ്ങല്ലൂർ

ജനനം (1919-01-16)ജനുവരി 16, 1919
കേരളം
മരണം 19 ഓഗസ്റ്റ് 1996(1996-08-19) (പ്രായം 77)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിത പങ്കാളി വി. സരസ്വതി

കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ. ഗോപാലകൃഷ്ണമേനോൻ (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996). 1919 ജനുവരി 16-നാണ് ഗോപാലകൃഷ്ണമേനോൻ ജനിച്ചത്. വി. സരസ്വതിയാണ് ഭാര്യ. ഇവർക്ക് മൂന്ന് ആൺമക്കളും, ഒരു പെൺകുട്ടിയുമുണ്ട്. 1996 സെപ്റ്റംബർ 8-ന് ഇദ്ദേഹം അന്തരിച്ചു. 1942-ൽ സി.പി.ഐ.യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.

അധികാരങ്ങൾ[തിരുത്തുക]

കൊച്ചിൻ കർഷകസഭാ സെക്രട്ടറി (1943), തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി (1952-56); കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും ഇ. ഗോപാലകൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നു.

കൊച്ചി നിയമസഭയിലും(1949), തിരുക്കൊച്ചി(1952) നിയമസഭയിലും ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു.[1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 മാള നിയമസഭാമണ്ഡലം കെ. കരുണാകരൻ കോൺഗ്രസ് ഐ., യു.ഡി.എഫ് ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ., എൽ.ഡി.എഫ്
1970 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ. പി.വി. അബ്ദുൽ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി
1965 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം കെ.സി.എം. മേത്തർ കോൺഗ്രസ് (ഐ.) ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ.
1960 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം പി.കെ. അബ്ദുൽ ഖാദിർ കോൺഗ്രസ് (ഐ.) ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ.
1957 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം ഇ. ഗോപാലകൃഷ്ണമേനോൻ സി.പി.ഐ. എ.കെ. കുഞ്ഞുമൊയ്തീൻ കോൺഗ്രസ് (ഐ.)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇ._ഗോപാലകൃഷ്ണമേനോൻ&oldid=2880882" എന്ന താളിൽനിന്ന് ശേഖരിച്ചത്