കുഴൂർ ചന്ദ്രൻ മാരാർ
പ്രമുഖനായ പഞ്ചവാദ്യ കലാകാരനായിരുന്നു കുഴൂർ ചന്ദ്രൻ മാരാർ (മരണം :21 സെപ്റ്റംബർ 2010). തിമിലയിലെ ശ്രദ്ധേയരായ കുഴൂർ ത്രയത്തിലെ ഇളയ അംഗമായിരുന്നു. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി കാൽനൂറ്റാണ്ട് തിമിലയേന്തി. പിന്നീട് സഹോദരനൊപ്പം പാറമേക്കാവ് വിഭാഗത്തിനുവേണ്ടിയും വാദനം നടത്തി.
ജീവിതരേഖ[തിരുത്തുക]
മാണിക്യമംഗലം വടക്കിനി മാരാത്ത് കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂർ നെടുപറമ്പത്ത് കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി ജനിച്ചു. ജ്യേഷ്ഠൻ കുഴൂർ നാരായണമാരാർ തന്നെയായിരുന്നു ഗുരു. [1]
കുഴൂർ ത്രയം[തിരുത്തുക]
കുഴൂർ നാരായണ മാരാർ, കുഴൂർ കുട്ടപ്പ മാരാർ, ചന്ദ്രൻ മാരാർ എന്നീ പഞ്ചവാദ്യത്തിന് പുതിയ ശൈലി നൽകിയ മൂവരെയാണ് കുഴൂർത്രയം എന്നു വിളിച്ചിരുന്നത്. പൂരങ്ങളിൽ അവിഭാജ്യഘടകമായിരുന്നു ഇവർ .
അവലംബം[തിരുത്തുക]
- ↑ "കുഴൂർ ചന്ദ്രൻ മാരാർ അന്തരിച്ചു". മാതൃഭൂമി. 22 Sep 2010. ശേഖരിച്ചത് 2013 ഓഗസ്റ്റ് 17.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]