ശാസ്ത്ര സാങ്കേതിക വകുപ്പ് (ഇന്ത്യ)
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഇന്ത്യൻ ഗവണ്മെൻറ് ശാസ്ത്ര സാങ്കേതിക സചിവാലയത്തിൻറെ അധീനതയിൽ 1971 ലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിപ്പാർട്ടുമെൻറ് ഓഫ് സയൻസ് അൻഡ് ടെക്നോളജി, ഡി.എസ്.ടി.; Department of Science and Technology, D.S.T.) [1] രൂപീകരിച്ചത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഏററവും നൂതനമായ മേഖലകളെ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ഏകോപിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവ ഡി.എസ്.ടിയുടെ മുഖ്യ ലക്ഷ്യങ്ങളിൽ പെടുന്നു.
കാര്യനിർവ്വഹണം
[തിരുത്തുക]ശാസ്ത്ര സാങ്കേതിക സചിവാലയത്തിൻറെ ചുമതല വഹിക്കുന്നത് വിലാസ് റാവു ദേശ്മുഖും (കേന്ദ്രമന്ത്രി), അശ്വനികുമാറും (ഉപ മന്ത്രി) ആണ് ഇപ്പഴത്തെ ഡി.എസ്.ടി സെക്രട്ടറി രാമസാമിയാണ്.
ഉപസമിതികൾ
[തിരുത്തുക]അനുയോജ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് താഴെ കാണുന്ന മുഖ്യ ഉപസമിതികളിലൂടെയാണ്
- ശാസ്ത്ര സാങ്കേതിക ഗവേഷണ സമിതി (Science and Eng. Research Council , SERC)[2]
- സാങ്കേതിക വികസനം (Technology Development)[3]
- ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ സാമൂഹ്യസാമ്പത്തിക വികസനാർത്ഥം ( Science and Technology for socio economic development)[4]
- അന്താരാഷ്ട്രീയ ശാസ്ത്ര സാങ്കേതിക സഹകരണം ( International Science and Technology Cooperation) [5]
- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുളള പദ്ധതികൾ (Women Scientists' Programs )[6]
- സാങ്കേതിക ദൌത്യങ്ങൾ (ജലം, സൂര്യോർജ്ജം) ( Technology Missions: Water & Solar)[7]
ഗവേഷണ സ്ഥാപനങ്ങൾ
[തിരുത്തുക]- ആഘാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പൂണെ
- ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സവേഷണൽ സയൻസസ്. നൈനിതാൽ
- ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോബോട്ടണി, ലഖ്നൌ
- ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത
- സെൻറർ ഫോർ ലിക്വിഡ് ക്രിസ്ററൽ റിസർച്ച്, ജലഹളളി, ബാംഗ്ലൂർ
- ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്, കൊൽക്കത്ത
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെററിസം, മുംബായ്
- ഇൻറർ നാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെൻറർ ഫോർ പൌഡർ മെററലർജി അൻഡ് ന്യൂ മെററീരിയൽസ്, ഹൈദരാബാദ്
- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്ററഡി ഇൻ സയൻസ് അൻഡ് ടെക്നോളജി, ഗൌഹാട്ടി
- ജവഹർലാൽ നെഹറൂ സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച്, ബാംഗ്ലൂർ
- നാഷണൽ അക്ക്രഡിററേഷൻ ബോർഡ് ഫോർ ടെസ്ററിംഗ് അൻഡ് കൊല്ലാബറേഷ ൻ ലാബറട്ടറീസ്, ന്യൂ ഡൽഹി
- രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ
- ശ്രീ ചിത്രത്തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് അൻഡ് ടെക്നോളജി, തിരുവനന്തപുരം
- ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്ററിങ്ങ് അൻഡ് അസ്സസ്സ്മെൻറ് കൌൺസിൽ, ന്യൂ ഡൽഹി
- വിജ്ഞാൻ പ്രസാർ, ന്യൂ ഡൽഹി
- വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, ദെഹ്റാദൂൺ
പൂർണ്ണ വിവരങ്ങൾ
[തിരുത്തുക]ഡിപ്പാർട്ടുമെൻറ് ഓഫ് സയൻസ് അൻഡ് ടെക്നോളജി,ടെക്നോളജി ഭവൻ, ന്യൂ മെഹ്റോളി റോഡ്,ന്യൂ ഡൽഹി - 110016
അവലംബം
[തിരുത്തുക]- ↑ http://www.dst.gov.in/
- ↑ http://www.dst.gov.in/scientific-programme/ser-index.htm
- ↑ http://www.dst.gov.in/scientific-programme/td-index.htm
- ↑ http://www.dst.gov.in/scientific-programme/s-t_index.htm
- ↑ http://www.dst.gov.in/scientific-programme/International-s-tcoop.htm
- ↑ http://www.dst.gov.in/scientific-programme/women-scientists.htm
- ↑ http://www.dst.gov.in/scientific-programme/tm-index.htm