രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Raman Research Institute
തരംResearch Institution
സ്ഥാപിതം1948
ഡയറക്ടർDr. Ravi Subrahmanyan
വിദ്യാർത്ഥികൾ53
ബിരുദവിദ്യാർത്ഥികൾ10
സ്ഥലംBangalore, India
13°0′46.51″N 77°34′51.78″E / 13.0129194°N 77.5810500°E / 13.0129194; 77.5810500
ക്യാമ്പസ്Urban
വെബ്‌സൈറ്റ്www.rri.res.in

ഈ ഗവേഷണസ്ഥാപനം[1] നോബൽ പുരസ്കാരം നേടിയ സി.വി. രാമൻ, 1948- ൽ സ്ഥാപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് വിരമിച്ച ശേഷം, തൻറെ ശാസ്ത്രാന്വേഷണങ്ങൾ തുടർന്നു കൊണ്ടുപോകാനായി രാമൻ രൂപം നൽകിയ ഈ സ്ഥാപനത്തിൻറെ ഡയറക്റ്റർ മരണപര്യന്തം (1970), അദ്ദേഹം തന്നെയായിരുന്നു.

ചരിത്രം[തിരുത്തുക]

1934-ൽ അന്നത്തെ മൈസൂർ മഹാരാജാവ് ഗവേഷണസ്ഥാപനം ആരംഭിക്കാനായി രാമന് ഭൂമി നൽകി. അതേ വർഷം രാമൻറെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ) അവിടെ നിലവിൽ വന്നു.. അക്കാദമിയോട് ബന്ധപ്പെട്ട ഗവേഷണശാലയായിട്ടാണ് രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചത്. രാമൻറെ മരണശേഷം ഈ ഗവേഷണസ്ഥാപനം രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റിൻറെ കീഴിലായി. 1972-ൽ ഇത് ശാസ്ത്ര സാങ്കേതിക വകുപ്പ് (ഇന്ത്യ) ധനസഹായം നൽകുന്ന സ്വയംഭരണസ്ഥാപനമായി

ഗവേഷണ മേഖലകൾ[തിരുത്തുക]

ഭൌതികശാസ്ത്ര വിഷയങ്ങളിലാണ് മുഖ്യമായും ഗവേഷണങ്ങൾ നടക്കുന്നത്. ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്,ഫിസിക്സ് ഓഫ് ലൈറ്റ് അൻഡ് മാറ്റർ , സോഫ്റ്റ് കണ്ടെൻസ്ഡ് മാറ്റർ,തിയററ്റിക്കൽ ഫിസിക്സ് എന്നിവ.

പൂർണ്ണ വിവരങ്ങൾ[തിരുത്തുക]

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സി.വി.രാമൻ അവന്യു, സദാശിവനഗർ, ബാംഗ്ലൂർ 560080 ഫോ +91-80-2361 0122 ഫാക്സ് +91-80-2361 0492

അവലംബം[തിരുത്തുക]

  1. http://www.rri.res.in/ www.rri.res.in