സി.കെ. ലക്ഷ്മണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C. K. Lakshmanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒളിംപിക്സിൽ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നടന്ന 1924 ലെ സമ്മർ ഒളിംപിക്സിൽ പങ്കെടുത്ത കേരളീയനായ അത്‍ലറ്റാണ് സി.കെ. ലക്ഷ്മണൻ(1898 - 1972) എന്ന ചെറുവേരി കൊട്ടിലേത്ത് ലക്ഷ്മണൻ. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി ഇദ്ദേഹത്തിനാണ്.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ തലശ്ശേരിയിൽ ജനിച്ചു. ബ്രിട്ടീഷ് രാജിൽ പട്ടാളത്തിൽ മേജർ ജനറലും ആരോഗ്യ സേവനങ്ങളുടെ ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. ക്രിക്കറ്റ് താരവുമായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

1924 ൽ ഡൽഹിയിൽ നടന്ന ആദ്യ ദേശീയ അത്‌ലറ്റിക് മീറ്റിൽ 120 യാർഡ് ഹർഡിൽസ് ഇനത്തിൽ സ്വർണ്ണം നേടി.[1]

അവലംബം[തിരുത്തുക]

  1. "C. K. Lakshmanan, Athletics". kerala2015.com. ശേഖരിച്ചത് 29 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=സി.കെ._ലക്ഷ്മണൻ&oldid=2787448" എന്ന താളിൽനിന്ന് ശേഖരിച്ചത്