അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ, മണ്ണൂത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agricultural Research Station, Mannuthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ, മണ്ണൂത്തി

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ തൃശൂർ ജില്ലയിലെ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണകേന്ദ്രമാണ് അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ മണ്ണൂത്തി. 1957 ൽ ഈ സ്റ്റേഷൻ നെല്ലുഗവേഷണ കേന്ദ്രമായിട്ടാണ് ആരംഭിച്ചത്. പിന്നീട് 1972 ൽ കേരള കാർഷിക സർവ്വകലാശാല രൂപീകരിച്ചതിനുശേഷം നെല്ലുഗവേഷണ കേന്ദ്രവും കാർഷിക ഗവേഷണ കേന്ദ്രവും കേരള കാർഷിക സർവ്വകലാശാലയുടെ നിയന്ത്രണത്തിലാക്കി. 1976 ൽ ഈ രണ്ട് ഗവേഷണ കേന്ദ്രങ്ങളും ലയിപ്പിക്കുകയും അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ മണ്ണൂത്തി എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

നെൽകൃഷിക്കാവശ്യമായ ഉപകരണങ്ങൾ നന്നാക്കുന്നതിന് ഒരു മൊബൈൽ ആഗ്രോ മെഷിനറി റിപ്പയർ യൂണിറ്റ് ഈ സ്റ്റേഷനിലുണ്ട്. കാർഷികയന്ത്രങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലഭ്യതയെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ കേന്ദ്രത്തിൽ നിന്നും കർഷകർക്ക് നൽകുന്നു. [1]

ഈ സ്റ്റേഷനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത മനു ലക്ഷ്മി എന്ന തക്കാളിയിനം വലിയ പഴങ്ങളോടുകൂടിയതും ബാക്റ്റീരിയൽ വാട്ടം പ്രതിരോധിക്കുന്നതുമാണ്. [2]

അവലംബം[തിരുത്തുക]

 

പുറംകണ്ണി[തിരുത്തുക]

  • ഔദ്യോഗിക വെബ്സൈറ്റ് [1]