വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം
Vikram Sarabhai Space Centre (VSSC) | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | നവംബർ 21, 1963 |
അധികാരപരിധി | Indian federal government |
ആസ്ഥാനം | Trivandrum, in Kerala, India 8°31′48″N 76°52′18″E / 8.53000°N 76.87167°E |
ജീവനക്കാർ | Unknown (2008) |
വാർഷിക ബജറ്റ് | See the budget of ISRO |
മാതൃ ഏജൻസി | ISRO |
വെബ്‌സൈറ്റ് | |
ISRO VSSC home page |
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി), ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്[1]. തിരുവനന്തപുരത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ് എസ് സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്ന നിലയിൽ 1962-ൽ ആണ് ഇതു സ്ഥാപിതമായത്. പിന്നീട് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായുടെ ഓർമ്മക്കായി വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം എന്നു പുനർനാമകരണം ചെയ്തു.
ചരിത്രം
[തിരുത്തുക]1962 -ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (INCOSPAR)പ്രവർത്തനമാരംഭിച്ചതിന്റെ ഭാഗമായി ഭൂമിയുടെ കാന്തികഭൂമധ്യരേഖക്ക് സമീപമുള്ള തുമ്പയിൽ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷൻ ആരംഭിച്ചു. 1963 നവംബർ 21 ന് നൈക്ക് അപ്പാച്ചെ എന്ന റോക്കറ്റ് തുമ്പയിൽ നിന്നും വിക്ഷേപിച്ചു. 1965 ൽ ഇവിടെ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റെർ സ്ഥാപിച്ചു. 1968 ഫെബ്രുവരി 2 ന് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്ര സംഘടനക്ക് സമർപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-04-26. Retrieved 2010-02-17.