ചന്ദ്രയാൻ-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chandrayaan-2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രയാൻ -2
GSLV Mk III M1, Chandrayaan-2 - Vikram lander mounted on top of orbiter.jpg
ചന്ദ്രയാൻ -2 - ഓര്ബിറ്ററിന് മുകളിൽ വിക്രം ലാൻഡർ സ്ഥാപിച്ചിരിക്കുന്നു
ദൗത്യത്തിന്റെ തരംലൂണാർ ഓർബിറ്റർ, റോവർ, ലാൻഡർ
ഓപ്പറേറ്റർഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
വെബ്സൈറ്റ്www.isro.gov.in/chandrayaan2-home
ദൗത്യദൈർഘ്യംഓർബിറ്റർ: ഒരു വർഷം
വിക്രം ലാൻഡർ: <15 ദിവസങ്ങൾ[1]
പ്രഗ്യാൻ റോവർ: <15 ദിവസം[1]
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്ഐ.എസ്.ആർ.ഒ
വിക്ഷേപണസമയത്തെ പിണ്ഡം2,650 കിഗ്രാം (ഓർബിറ്റർ, ലാൻഡർ, റോവർ ഇവയെല്ലാംകൂടി)[2][3]
Payload massഓർബിറ്റർ: 2,379 കി.ഗ്രാം (5,245 lb)[2][3]
വിക്രം ലാൻഡർ:1,471 കി.ഗ്രാം (3,243 lb)[2][3]
പ്രഗ്യാൻ റോവർ: 27 കി.ഗ്രാം (60 lb)[2][3]
ഊർജ്ജംഓർബിറ്റർ: 1 കിലോവാട്ട്[4] വിക്രം ലാൻഡർ: 650 W, പ്രഗ്യാൻ റോവർ: 50 W.
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി2019 July 22 02.43 PM
റോക്കറ്റ്ജി.എസ്.എൽ.വി. III
വിക്ഷേപണത്തറസതീശ് ധവൻ ബഹിരാകാശ കേന്ദ്രം
കരാറുകാർഐ.എസ്.ആർ.ഒ
Lunar orbiter
Orbital insertionസെപ്റ്റംബർ 6, 2019 (ആസൂത്രണം ചെയ്യുന്നത്)
Orbit parameters
Periapsis100 കി.മീ (62 മൈ)[5]
Apoapsis100 കി.മീ (62 മൈ)[5]
----
ചന്ദ്രയാൻ പ്രോഗ്രാം
← ചന്ദ്രയാൻ ചന്ദ്രയാൻ -3

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2 (സംസ്കൃതം: चन्द्रयान-२, വിവ: ചന്ദ്ര-യാനം[6][7] audio speaker iconpronunciation ). റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയാണ്. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ-2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുള്ളത്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറകളുടെയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കുന്നു. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1-ന്റെ വിജയത്തിനു കാരണമായ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിക്കുന്നത്.[8] ചന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പ് ചെയ്യുക എന്നതാണ് പ്രധാന ശാസ്ത്രീയ ലക്ഷ്യം.

2019 സെപ്റ്റംബർ 7 നു പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ ചെയർമാൻ ഡോ. കെ ശിവൻ 7 ആം തിയതി പുലർച്ചെ 2.18 ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതേ ദിവസം രാവിലെ 1.23 നു ചന്ദ്രോപരി തലത്തിൽ ഇറങ്ങുവാൻ ആയിരുന്നു പദ്ധതി ഉണ്ടായിരുന്നത്.[9] [10]

ചരിത്രം[തിരുത്തുക]

ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ചത്. 12 നവംബർ 2007ൽ ഐ. എസ്. ആർ. ഓ-യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS) പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. ഐ.എസ്.ആർ.ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. എന്നാൽ റഷ്യക്ക് നിശ്ചിത സമയത്ത് ലാൻഡർ വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ല.[11][12] പിന്നീട് റഷ്യ ഈ ചാന്ദ്രദൗത്യത്തിൽ നിന്ന് പിന്മാറുകയും ഇന്ത്യ സ്വതന്ത്രമായി ഈ ദൗത്യം പൂർത്തിയാക്കുവാൻ തീരുമാനിക്കുകയും ചെയ്യ്തു.[13][14]

ലക്ഷ്യങ്ങൾ[തിരുത്തുക]

ചന്ദ്രയാൻ 2 ടീസർ (ചലച്ചിത്രം)

ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ചാന്ദ്ര ഭൂപ്രകൃതി, ധാതുശാസ്‌ത്രം, മൂലക സമൃദ്ധി, ചന്ദ്ര എക്‌സോസ്‌ഫിയർ, ഹൈഡ്രോക്സൈൽ, വാട്ടർ ഐസ് എന്നിവയും ശാസ്ത്രീയ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഓർബിറ്റർ ചാന്ദ്ര ഉപരിതലത്തെ മാപ്പ് ചെയ്യുകയും അതിന്റെ 3D മാപ്പുകൾ തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യും. ഓൺ‌ബോർഡ് റഡാർ ഉപരിതലത്തെ മാപ്പ് ചെയ്യും.

രൂപകൽപ്പന[തിരുത്തുക]

ഇന്ത്യ ഒരു ലാന്ററും റോവറും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. ചന്ദ്രന് മുകളിൽ സഞ്ചാരപഥത്തിൽ പേടകം എത്തിയതിനു ശേഷം റോവർ ഉൾക്കൊള്ളുന്ന ലാന്റർ പേടകത്തിൽ നിന്ന് വേർപെടുകയും ചാന്ദ്രമണ്ണിൽ ഇറങ്ങുകയും ചെയ്യും. അതിനു ശേഷം റോവർ ലാന്ററിന്റെ ഉയർന്ന ഭാഗത്തു നിന്ന് വേർപെടും. ആണവോർജമുപയോഗിച്ച് ചന്ദ്രയാൻ 2 പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പഠനങ്ങൾ ഐ. എസ്. ആർ. ഓ. നടത്തിയിരുന്നു. നാസയും ഇ. എസ്. എയും പേടകത്തിന് ചില സാങ്കേതിക ഉപകരണങ്ങൾ നൽകിക്കൊണ്ട് ഈ ദൌത്യത്തിൽ പങ്കാളികളാകും. ഈ തീരുമാനം അവർ ഐ. എസ്. ആർ. ഓ. യെ അറിയിച്ചിരുന്നു. എന്നാൽ ഭാരനിയന്ത്രണമുള്ളതിനാൽ ഈ ഉപകരണങ്ങൾ ദൗത്യത്തിൽ ഉൾപ്പെടുത്താൻ ഇസ്രോയ്ക്ക് സാധിച്ചില്ല.[15]

പേലോഡ്[തിരുത്തുക]

ഓർബിറ്ററിനുവേണ്ടി അഞ്ചും, ലാൻഡറിന് നാലും, റോവറിന് രണ്ടുമായി പതിനൊന്ന് ശാസ്ത്രീയ ഉപകരണങ്ങൾ ഐ.എസ്.ആർ.ഓ തിരഞ്ഞെടുത്തിട്ടുണ്ട്. ഓർബിറ്ററിനായി ചില ശാസ്ത്രീയ ഉപകരണങ്ങൾ നൽകി നാസയും ഇസയും ഈ ദൗത്യത്തിൽ പങ്കെടുക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഭാരനിയന്ത്രണം കാരണം ഈ ദൗത്യത്തിൽ വിദേശ പേലോഡുകൾ വഹിക്കില്ലെന്ന് 2010-ൽ ഇസ്‌റോ വ്യക്തമാക്കി. എന്നിരുന്നാലും, ദൗത്യം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പുള്ള ഒരു പുതുക്കിയ വിവരപ്രകാരം, ചന്ദ്രനിലേക്കുള്ള കൃത്യമായ ദൂരം അളക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് നാസയിൽ നിന്നുള്ള ഒരു ചെറിയ ലേസർ റിട്രോഫ്ലെക്റ്റർ ലാൻഡറിന്റെ പേലോഡിലേക്ക് ചേർത്തിട്ടുണ്ട്.

ഓർബിറ്റർ[തിരുത്തുക]

100 കിലോമീറ്റർ ഉയരത്തിൽ ഓർബിറ്റർ ചന്ദ്രനെ പരിക്രമണം ചെയ്യും. അഞ്ച് ഉപകരണങ്ങൾ ഈ ദൗത്യത്തിൽ ഓർബിറ്റർ വഹിക്കും. ഓർബിറ്റിന്റെ ഘടന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുകയും 2015 ജൂൺ 22-ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സാറ്റലൈറ്റ് സെന്ററിൽ എത്തിക്കുകയും ചെയ്തു.

മിഷൻ ലാൻഡർ അഥവാ വിക്രം ലാൻഡർ[തിരുത്തുക]

മിഷന്റെ ലാൻഡറിനെ വിക്രം എന്നാണ് വിളിക്കുന്നത്. (സംസ്കൃതം: विक्रम, അക്ഷരാർത്ഥം 'Valour') audio speaker iconPronunciation [16] ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി എലായാപ്പോഴുധ കണക്കാക്കപ്പെടുന്ന വിക്രം സാരാഭായിയുടെ (1919-1971) പേരാണ് ലാഡറിന് കൊടുത്തിട്ടുള്ളത്.[17] സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ സെപ്റ്റംബർ മാസം 7 ആം തിയതി പുലർച്ചെ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു.[9][10]

മിഷൻ റോവർ അഥവാ പ്രഗ്യാൻ റോവർ[തിരുത്തുക]

മിഷന്റെ റോവറിനെ പ്രഗ്യാൻ എന്നാണ് വിളിക്കുന്നത് (സംസ്കൃതം: प्रज्ञान, അക്ഷരാർത്ഥം 'Wisdom') audio speaker iconPronunciation .[18][19] റോവറിന്റെ ഭാരം ഏകദേശം 27 കിലോഗ്രാമാണ്. സൗരോർജ്ജത്തിലാണ് റോവർ പ്രവർത്തിക്കുന്നത് . [2][3] റഷ്യ രൂപകൽപ്പന ചെയ്യുന്ന അമ്പതു കി. ഗ്രാം റോവറിന് ആറ് ചക്രങ്ങൾ‌ ഉണ്ടായിരിക്കും. അത് സൌരോർജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.അത് തെക്ക് വടക്ക് ധ്രുവങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഇറങ്ങുകയും ഒരു വർഷത്തേയ്ക്ക് പ്രവർത്തിക്കുകയും ചെയ്യും. റോവർ പരമാവധി 360m/h വേഗതയിൽ 150 കി. മീ. വരെ സഞ്ചരിക്കും.

വിക്ഷേപണം[തിരുത്തുക]

ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങിയിരുന്നത്.

ചന്ദ്രയാൻ -2 വിക്ഷേപണം ആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ. 2019 സെപ്തംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ സോഫ്​റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കുന്നത്.

മിഷൻ പ്രൊഫൈൽ[തിരുത്തുക]

ചന്ദ്രയാൻ -2 ന്റെ ആനിമേഷൻ
ജിയോസെൻട്രിക് ഘട്ടം
സെലനോസെൻട്രിക് ഘട്ടം
ചന്ദ്രയാൻ -2 ന്റെ മൊത്തത്തിലുള്ള ചലനം
   Earth ·    Moon ·    Chandrayaan-2
പ്രവർത്തനങ്ങളുടെ ടൈംലൈൻ [20]
ഘട്ടം തീയതി സ്ഥിതി വിശദാംശം ഫലം അവലംബം
ജിയോസെൻട്രിക് ഘട്ടം 22 July 2019 09:13:12 UTC Launch Burn time: 16 min 14 sec Apogee: 45,475 കി.മീ (28,257 മൈ)
Perigee: 169.7 കി.മീ (105.4 മൈ)
[21]
24 July 2019 09:22 UTC 1st orbit-raising maneuver Burn time: 48 sec Apogee: 45,163 കി.മീ (28,063 മൈ)
Perigee: 230 കി.മീ (140 മൈ)
[22]
25 July 2019 19:38 UTC 2nd orbit-raising maneuver Burn time: 883 sec Apogee: 54,829 കി.മീ (34,069 മൈ)
Perigee: 251 കി.മീ (156 മൈ)
[23]
29 July 2019 09:42 UTC 3rd orbit-raising maneuver Burn time: 989 sec Apogee: 71,792 km (44,609 mi)
Perigee: 276 km (171.5 mi)
[24]
2 August 2019 09:57 UTC 4th orbit-raising maneuver Burn time: 646 sec Apogee: 89,472 കി.മീ (55,595 മൈ)
Perigee: 277 കി.മീ (172 മൈ)
[25]
6 August 2019 09:34 UTC 5th orbit-raising maneuver Burn time: 1041 sec Apogee: 142,975 കി.മീ (88,841 മൈ)
Perigee: 276 കി.മീ (171 മൈ)
[26]
13 August 2019 20:51 UTC Trans-lunar injection Burn time: 1203 sec
[27]
സെലനോസെൻട്രിക് ഘട്ടം 20 August 2019 03:32 UTC Lunar orbit insertion
1st lunar bound maneuver
Burn time: 1738 sec Aposelene: 18,072 കി.മീ (11,229 മൈ)
Periselene: 114 കി.മീ (71 മൈ)
[28]
21 August 2019 07:20 UTC 2nd lunar bound maneuver Burn time: 1228 sec Aposelene: 4,412 കി.മീ (2,741 മൈ)
Periselene: 118 കി.മീ (73 മൈ)
[29]
28 August 2019 (planned) 3rd lunar bound maneuver Burn time: 1190 sec Aposelene: 1,412 കി.മീ (877 മൈ)
Periselene: 179 കി.മീ (111 മൈ)
[30]
30 August 2019 12:48 UTC 4th lunar bound maneuver Burn time: 1155 sec Aposelene: 164 കി.മീ (102 മൈ)
Periselene: 124 കി.മീ (77 മൈ)
[31]
1 September 2019 12:51 UTC 5th lunar bound maneuver Burn time: 52 sec Aposelene: 127 കി.മീ (79 മൈ)
Periselene: 119 കി.മീ (74 മൈ)
[32]
വിക്രം ചാന്ദ്ര ലാൻഡിംഗ് 2 September 2019 7:45 UTC Vikram separation
Aposelene: 127 കി.മീ (79 മൈ)
Periselene: 119 കി.മീ (74 മൈ)
[33]
3 September 2019 (planned) 1st deorbit burn
3 September 2019 (planned) 2nd deorbit burn
6 September 2019 (planned) Powered descent
6 September 2019 (planned) Vikram landing

സംഘം[തിരുത്തുക]

ചന്ദ്രയാൻ -2 പദ്ധതിയുടെ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പട്ടിക ചുവടെ ചേർക്കുന്നു:

 • മുത്തയ്യ വനിത - പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ -2
 • റിതു കരിധാൾ - മിഷൻ ഡയറക്ടർ, ചന്ദ്രയാൻ -2
 • ചന്ദ്രകാന്ത കുമാർ - ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ -2

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 Nair, Avinash (31 May 2015). "ISRO to deliver "eyes and ears" of Chandrayaan-2 by 2015-end". The Indian Express. ശേഖരിച്ചത് 7 August 2016.
 2. 2.0 2.1 2.2 2.3 2.4 "Chandrayaan-2 to Be Launched in January 2019, Says ISRO Chief". Gadgets360. NDTV. Press Trust of India. 29 August 2018. ശേഖരിച്ചത് 29 August 2018.
 3. 3.0 3.1 3.2 3.3 3.4 "ISRO to send first Indian into Space by 2022 as announced by PM, says Dr Jitendra Singh". Indian Department of Space. 28 August 2018. ശേഖരിച്ചത് 29 August 2018.
 4. "Chandrayaan-2 - Home". Indian Space Research Organisation. മൂലതാളിൽ നിന്നും 2019-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 20, 2019.
 5. 5.0 5.1 Kiran Kumar, Aluru Seelin (August 2015). Chandrayaan-2 - India's Second Moon Mission. YouTube.com. Inter-University Centre for Astronomy and Astrophysics. ശേഖരിച്ചത് 7 August 2016.
 6. "candra". Spoken Sanskrit. ശേഖരിച്ചത് 2008-11-05.
 7. "yaana". Spoken Sanskrit. ശേഖരിച്ചത് 2008-11-05.
 8. "Chandrayaan Malayalam News".
 9. 9.0 9.1 മനോരമ വാർത്ത
 10. 10.0 10.1 മാതൃഭൂമി വാർത്ത
 11. Laxman, Srinivas (6 February 2012). "India's Chandrayaan-2 Moon Mission Likely Delayed After Russian Probe Failure". Asian Scientist. ശേഖരിച്ചത് 5 April 2012.
 12. "India's next moon mission depends on Russia: ISRO chief". NDTV. Indo-Asian News Service. 9 September 2012.
 13. "Chandrayaan-2 would be a lone mission by India without Russian tie-up". Press Information Bureau, Government of India. 14 August 2013.
 14. "Chandrayaan-2". pib.nic.in. ശേഖരിച്ചത് 2019-06-13.
 15. Laxman, Srinivas (5 September 2010). "'We're launching Chandrayaan-2 for a total coverage of the moon'". The Times of India.
 16. Wilson, Horace Hayman (1832). A dictionary in Sanscrit and English. Calcutta: Education Press. പുറം. 760.
 17. Kumar, Chethan (12 August 2018). "Chandrayaan-2 Lander to be named 'Vikram' after Sarabhai". The Times of India. Times News Network. ശേഖരിച്ചത് 15 August 2018.
 18. Wilson, Horace Hayman (1832). A dictionary in Sanscrit and English. Calcutta: Education Press. പുറം. 561.
 19. Elumalai, V.; Kharge, Mallikarjun (7 Feb 2019). "Chandrayaan - II" (PDF). PIB.nic.in. മൂലതാളിൽ (PDF) നിന്നും 7 Feb 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 Feb 2019. Lander (Vikram) is undergoing final integration tests. Rover (Pragyan) has completed all tests and waiting for the Vikram readiness to undergo further tests. {{cite web}}: Cite has empty unknown parameter: |dead-url= (help)
 20. "Chandrayaan-2 update:Mission Plan of Chandrayaan-2 spacecraft - ISRO". www.isro.gov.in. മൂലതാളിൽ നിന്നും 2019-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-24.
 21. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ISRO_PR_20190722 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 22. "Chandrayaan2 update: First earth bound maneuver - ISRO". www.isro.gov.in. മൂലതാളിൽ നിന്നും 2019-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-24.
 23. "Chandrayaan2 update: Second earth bound maneuver". ISRO.gov.in. 26 July 2019. മൂലതാളിൽ നിന്നും 25 July 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
 24. "Chandrayaan2 update: Third earth bound maneuver - ISRO". www.isro.gov.in. മൂലതാളിൽ നിന്നും 2019-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-29.
 25. "Chandrayaan2 update: Fourth earth bound maneuver". www.isro.gov.in. മൂലതാളിൽ നിന്നും 2019-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-02.
 26. "Chandrayaan2 update: Fifth earth bound maneuver". www.isro.gov.in. മൂലതാളിൽ നിന്നും 2019-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-06.
 27. "Chandrayaan-2 Successfully enters Lunar Transfer Trajectory". www.isro.gov.in. മൂലതാളിൽ നിന്നും 2019-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-14.
 28. "Chandrayaan-2 update: Lunar Orbit Insertion". www.isro.gov.in. മൂലതാളിൽ നിന്നും 2019-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-20.
 29. "Chandrayaan-2 update: Second Lunar Orbit Maneuver". www.isro.gov.in. ISRO. മൂലതാളിൽ നിന്നും 2019-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 August 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
 30. "Chandrayaan-2 update: Third Lunar bound Orbit Maneuver". www.isro.gov.in. ISRO. മൂലതാളിൽ നിന്നും 2019-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 August 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
 31. "Chandrayaan-2 update: Fourth Lunar Orbit Maneuver". www.isro.gov.in. ISRO. ശേഖരിച്ചത് 30 August 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
 32. "Chandrayaan-2 update: Fifth Lunar Orbit Maneuver". www.isro.gov.in. ISRO. മൂലതാളിൽ നിന്നും 2019-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 September 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
 33. "Chandrayaan-2 update: Vikram Lander successfully separates from Orbiter - ISRO". www.isro.gov.in. മൂലതാളിൽ നിന്നും 2019-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 September 2019.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ദ്രയാൻ-2&oldid=3804065" എന്ന താളിൽനിന്ന് ശേഖരിച്ചത്