ആര്യഭട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aryabhata (satellite) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ആര്യഭട്ട
Aryabhata Satellite.jpg
സംഘടനഐ.എസ്.ആർ.ഓ
ഉപയോഗലക്ഷ്യംAstrophysics
Satellite ofഭൂമി
വിക്ഷേപണ തീയതിഏപ്രിൽ 19 1975
വിക്ഷേപണ വാഹനംCosmos-3M
COSPAR ID1975-033A
പിണ്ഡം360.0 kg
പവർ46 W from solar panels
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംLEO
Inclination50.7º
Apoapsis619 കിലോമീറ്ററുകൾ (385 മൈ.)
Periapsis563 കിലോമീറ്ററുകൾ (350 മൈ.)
Orbital period96 minutes

ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട. എ.ഡി 5ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യഭടൻ എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമായാണ് ഈ കൃത്രിമോപഗ്രഹത്തിന് പേര് നൽകിയത്. ഐ.എസ്.ആർ.ഓ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയൻ ആണ്‌ വിക്ഷേപിച്ചത്. ജ്യോതിശ്ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഇത് നിർമ്മിച്ചത്. പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി.

360 കി.ഗ്രാം ഭാരമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവിൽ 619 x 562 കി.മീ ആണ്.96.3 മിനുട്ട് ആണ് കക്ഷകപീരിയഡിന്റെ ദൈർഘ്യം. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകത്തിന്റെ വ്യാസം 1.4മീ ആണ്. മുകളിലും താഴേയുമുള്ള മുഖങ്ങളൊഴിച്ച് എല്ലാമുഖങ്ങളും സൗരസെല്ലുകളുപയോഗിച്ച് ആവരണം ചെയ്തിരിക്കുന്നു.

ലക്ഷ്യങ്ങൾ[തിരുത്തുക]

എക്സ് റേ, ജ്യോതിശ്ശാസ്ത്രം, സൗരഭൗതികശാസ്ത്രം, വ്യോമയാനവിജ്ഞാനം ഇവയെ അടിസ്ഥാനമാക്കിയായിരുന്ന 3 പരീക്ഷണങ്ങളാണ് പ്രധാനമായുംകേന്ദ്രീകരിച്ചത്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആര്യഭട്ട&oldid=3524365" എന്ന താളിൽനിന്ന് ശേഖരിച്ചത്