Jump to content

ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Deep Space Network എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക്
ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക്
ഏജൻസി അവലോകനം
രൂപപ്പെട്ടത് ഒക്ടോബർ 17, 2008 (2008-10-17)
അധികാരപരിധി ബഹിരാകാശ വകുപ്പ്, ഭാരത സർക്കാർ
ആസ്ഥാനം Byalalu, ബാംഗ്ലൂർ, കർണ്ണാടക, ഇന്ത്യ
മാതൃ ഏജൻസി ISRO
വെബ്‌സൈറ്റ്
www.isro.gov.in/about-isro/isro-telemetry-tracking-and-command-network-istrac
For instructions on use, see Template:Infobox Observatory
ദൂരദർശിനികൾ
32-മീറ്റർ DSN ആന്റീനഡീപ് സ്പേസ് ട്രാക്കിംഗ് ആന്റീന
18-മീറ്റർ DSN ആന്റീനഡീപ് സ്പേസ് ട്രാക്കിംഗ് ആന്റീന
11-മീറ്റർ DSN ആന്റീനടെർമിനൽ ട്രാക്കിംഗ് ആന്റീന

ഇന്ത്യയുടെ ഗ്രഹാന്തര ദൗത്യങ്ങൾക്കായി ഇസ്രാ പ്രവർത്തിപ്പിയ്ക്കുന്ന സംവിധാനമാണ് ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക് (ഐഡിഎസ്എൻ). ബൃഹത്തായ ആന്റിനകളും ആശയവിനിമയ സകര്യങ്ങളും അടങ്ങുന്നതാണ് ഈ നെറ്റ്വർക്ക്. ബാംഗ്ലൂരിന് അടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഐഡിഎസ്എൻ-ന്റെ ഹബ്ബ് സ്ഥിതി ചെയ്യുന്നത്. ഐ.എസ്.ആർ.ഒയുടെ അന്നത്തെ ചെയർമാൻ ജി മാധവൻ നായർ 2008 ഒക്ടോബർ 17 നാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രോക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രധാന ട്രാക്കിംഗ് ആന്റിനയുടെ രൂപകല്പനയും കമ്മീഷനിഗും നിർവ്വഹിച്ചത്. ഏകദേശം ₹65 കോടി രൂപ ഇതിന് ചെലവ് വന്നു. [1]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Bureau Report (17 October 2008). "32 metre antenna to track Chandrayaan". Zee News. Zee News Limited. Retrieved 11 November 2008.