ജി. മാധവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജി. മാധവൻ നായർ
ജി. മാധവൻ നായർ
ജനനം (1943-10-31) 31 ഒക്ടോബർ 1943  (76 വയസ്സ്)
തിരുവനന്തപുരം, കേരളം
താമസംFlag of India.svg ഇന്ത്യ
ദേശീയതFlag of India.svg ഇന്ത്യൻ
മേഖലകൾജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
ഭാഭാ ആണവ ഗവേഷണകേന്ദ്രം
ബിരുദംബി.എസ്.സി.(എഞ്ചിനീയറിംഗ്), (1966), കേരള സർവ്വകലാശാല
അറിയപ്പെടുന്നത്ഇന്ത്യൻ ബഹിരാകാശ പദ്ധതി
പ്രധാന പുരസ്കാരങ്ങൾപത്മഭൂഷൺ (1998), പത്മവിഭൂഷൺ (2009)

ഇന്ത്യൻ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഇസ്രോയുടെ മുൻ ചെയർമാനും, ഇന്ത്യയുടെ മുൻ ബഹിരാകാശ ഗവേഷണവകുപ്പു സെക്രട്ടറിയുമാണ് ഡോ. ജി. മാധവൻ നായർ. 1967ൽ ഇസ്രോയിൽ പ്രവേശിച്ച അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് നൽകിയ സംഭാവനകൾ വിലമതിയ്ക്കാനാവാത്തവയാണ്. 2009 ഒക്ടോബർ 31ന് ഇദ്ദേഹം ഐ.എസ്.ആർ.ഒ. ചെയർമാൻ പദവിയിൽ നിന്നും വിരമിച്ചു[1]

വ്യക്തിപരം[തിരുത്തുക]

തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ 1943 ഒക്ടോബർ 31ന് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം കന്യാകുമാരിയിൽ. 1966ൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.എസ്.സി. ബിരുദം നേടി. ഭാഭ അറ്റോമിക് റിസർച് സെന്ററിൽ പ്രത്യേകപരിശീലനം ലഭിച്ചു. 1967ൽ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിൽ പ്രവേശിച്ചു.

'ഇസ്രോ'യിൽ[തിരുത്തുക]

അംഗീകാരങ്ങളും ബഹുമതികളും[തിരുത്തുക]

രാഷ്ട്രത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരത സർക്കാർ അദ്ദേഹത്തെ 1998ൽ പത്മഭൂഷൺ ബഹുമതിയും 2009ൽ പത്മവിഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു.[2] അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള മറ്റു ചില പ്രധാന പുരസ്കാരങ്ങളും ബഹുമതികളും താഴെ കാണാം.

  • ഓം പ്രകാശ് ഭാസിൻ അവാർഡ്.
  • സ്വദേശി ശാസ്ത്ര പുരസ്കാരം.
  • FIE ഫൗണ്ടേഷൻ അവാർഡ്.
  • ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വിക്രം സാരാഭായി മെമ്മോറിയൽ സ്വർണ്ണമെഡൽ.
  • പഞ്ചാബ് സാങ്കേതിക സർവ്വകലാശാലയുടെ തത്ത്വശാസ്ത്രത്തിലുള്ള ഡോക്ടറേറ്റ്.
  • കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ശാസ്ത്രത്തിലുള്ള ഡോക്ടറേറ്റ്.

വിവാദങ്ങൾ[തിരുത്തുക]

എസ്. ബാൻഡ് സ്പെക്ട്രം സ്വകാര്യകമ്പനിക്ക് നൽകുന്നതിനുള്ള വിവാദ കരാറുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി. മാധവൻ നായരടക്കം നാല് ഉന്നത ശാസ്ത്രജ്ഞർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തു. മാധവൻനായരെയും മറ്റ് മൂന്നു പേരെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ എല്ലാ സർക്കാർ നിയമനങ്ങളിൽ നിന്നും വിലക്കി[3]

അവലംബം[തിരുത്തുക]

  1. "ഐ.എസ്.ആർ.ഒ: ഡോ.രാധാകൃഷ്ണൻ ചുമതലയേറ്റു". മാതൃഭൂമി. 2009 ഒക്ടോബർ 31. ശേഖരിച്ചത് 2009 ഒക്ടോബർ 31..
  2. മലയാള മനോരമ ഓൺലൈൻ
  3. http://www.mathrubhumi.com/index.php

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി._മാധവൻ_നായർ&oldid=2915625" എന്ന താളിൽനിന്ന് ശേഖരിച്ചത്