സി.ഡി. ദേശ്‌മുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ഡി. ദേശ് മുഖ്


പദവിയിൽ
May 29, 1950[1]–1957
പ്രധാനമന്ത്രി Jawaharlal Nehru
മുൻ‌ഗാമി John Mathai
പിൻ‌ഗാമി T. T. Krishnamachari

പദവിയിൽ
1943–49
മുൻ‌ഗാമി James Braid Taylor
പിൻ‌ഗാമി Benegal Rama Rau
ജനനം 1896 ജനുവരി 14(1896-01-14)
Nate, Mahad, Raigad, Maharastra
മരണം 1982 ഒക്ടോബർ 2(1982-10-02) (പ്രായം 86)
ദേശീയത Indian
പഠിച്ച സ്ഥാപനങ്ങൾ University of Cambridge
മതം Hindu

ഭാരത റിസർവ്വ് ബാങ്കിന്റെ ഭാരതീയനായ ആദ്യത്തെ തലവനും 1950–1956 കാലത്തെ കേന്ദ്ര ധനകാര്യ മന്ത്രിയുമായ സി.ഡി. ദേശ് മുഖ്(ചിന്താമൻ ദ്വാരകനാഥ് ദേശ്മുഖ്) മഹാരാഷ്ട്രയിലെ റായ്ഗഡ് ഫോർട്ടിനടുത്ത നാടായിൽ ജനിച്ചു.[2](14 ജനുവരി 1896 – 2 ഒക്ടോ: 1982).കേംബ്രിഡ്ജിലെ ജീസസ് കോളേജിൽ നിന്നും ഉന്നത നിലയിൽ ബിരുദപഠനം പൂർത്തിയാക്കിയ ദേശ്മുഖ് 1918 ൽ ഇൻഡ്യൻ സിവിൽ സർവ്വീസിൽ പ്രവേശിച്ചു.തുടർന്ന് 1939 ൽ റിസർവ്വ് ബാങ്കിലേയ്ക്കു ലൈസൺ ഓഫീസറായി നിയമിയ്ക്കപ്പെട്ടു. ബാങ്കിന്റെ സെക്രട്ടറിയായും,1941 മുതൽ 1943 വരെ ഡപ്യൂട്ടി ഗവർണറായും 1943–50 വരെ റിസർവ്വ് ബാങ്ക് ഗവർണറായും ചുമതല വഹിച്ചു.അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് 1944ൽ നടന്ന ബ്രെട്ടൺവുഡ്സ് സമ്മേളനത്തിലും ദേശ്മുഖ് പങ്കെടുക്കുകയുണ്ടായി.

പ്രധാനബഹുമതികൾ[തിരുത്തുക]

  1. റാമോൺ മഗ്സസെ പുരസ്ക്കാരം (1959)[3]
  2. പദ്മവിഭൂഷൺ (1975)

അവലംബം[തിരുത്തുക]

  1. http://photodivision.gov.in/waterMarkdetails.asp?id=14554.jpg
  2. "Chintaman Deshmukh Memorial Lectures". Reserve Bank of India. ശേഖരിച്ചത് 2006-12-08. 
  3. "The Ramon Magsaysay Awardees by Name". The Ramon Magsaysay Foundation. ശേഖരിച്ചത് 2006-12-08. 
"https://ml.wikipedia.org/w/index.php?title=സി.ഡി._ദേശ്‌മുഖ്&oldid=2554786" എന്ന താളിൽനിന്നു ശേഖരിച്ചത്