Jump to content

ഇന്ത്യൻ ധനകാര്യ മന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Minister of Finance (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ധനകാര്യ മന്ത്രി
(Union Minister of Finance)
ധനകാര്യ മന്ത്രാലയം
Ministry of Finance
നിർമല സീതാരാമൻ, ഇന്ത്യയുടെ ഇപ്പോഴത്തെ ധനമന്ത്രി
പദവി വഹിക്കുന്നത്
നിർമല സീതാരാമൻ

2019 മേയ് 31  മുതൽ
നാമനിർദ്ദേശകൻഇന്ത്യൻ പ്രധാനമന്ത്രി
നിയമിക്കുന്നത്രാഷ്ട്രപതി
പ്രഥമവ്യക്തിആർ.കെ. ഷണ്മുഖം ചെട്ടി
അടിസ്ഥാനം1946 ഒക്ടോബർ 29
മുൻഗാമിഅരുൺ ജെയ്റ്റ്ലി
ഡെപ്യൂട്ടിധനകാര്യ സഹമന്ത്രി
വെബ്സൈറ്റ്https://finance.gov.in

ധനകാര്യ മന്ത്രാലയത്തിന്റെ തലവനാണ് ഇന്ത്യൻ ധനകാര്യ മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി ആർ.കെ. ഷണ്മുഖം ചെട്ടിയായിരുന്നു. സർക്കാരിന്റെ ധനനയത്തിന്റെ ഉത്തരവാദിത്തം ധനമന്ത്രിക്കാണ്. ധനമന്ത്രിയുടെ ഒരു പ്രധാന കടമ, സർക്കാരിന്റെ പദ്ധതി വിശദമാക്കുന്ന വാർഷിക കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുക എന്നതാണ്. കേന്ദ്ര ധനകാര്യ മന്ത്രിയെ സഹായിക്കാൻ സഹമന്ത്രിമാരും ഉണ്ട്. ക്യാബിനറ്റ് പദവിയുള്ള ഒരു മന്ത്രിയെ ആണ് ധനകാര്യ മന്ത്രിയായി നിയമിക്കുന്നത്. നിലവിലെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആണ്.

ധനകാര്യ മന്ത്രിമാരുടെ പട്ടിക

[തിരുത്തുക]
പേര് ചിത്രം കാലാവധി Political party
(Alliance)
പ്രധാനമന്ത്രി
ലിയാഖത്ത് അലി ഖാൻ 1946 ഒക്ടോബർ 29 1947 ഓഗസ്റ്റ് 15 മുസ്ലീം ലീഗ് None
(ഇടക്കാല സർക്കാർ)
ആർ.കെ. ഷണ്മുഖം ചെട്ടി 1947 ഓഗസ്റ്റ് 15 1949 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജവഹർലാൽ നെഹ്രു
ജോൺ മത്തായി 1949 1950
സി.ഡി. ദേശ്‌മുഖ് 1950 1957
ടി.ടി.കൃഷ്ണമചാരി 1957 1958 ഫെബ്രുവരി 13
ജവഹർലാൽ നെഹ്രു 1958 ഫെബ്രുവരി 13 1958 മാർച്ച് 13
മൊറാർജി ദേശായി 1958 മാർച്ച് 13 1963 ഓഗസ്റ്റ് 29
ടി.ടി.കൃഷ്ണമചാരി 1963 ഓഗസ്റ്റ് 29 1965 ജവഹർലാൽ നെഹ്രു
ലാൽ ബഹാദൂർ ശാസ്ത്രി
സചീന്ദ്ര ചൗദരി 1965 1967 മാർച്ച് 13 ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ദിര ഗാന്ധി
മൊറാർജി ദേശായി 1967 മാർച്ച് 13 1969 ജൂലൈ 16 ഇന്ദിര ഗാന്ധി
ഇന്ദിര ഗാന്ധി 1970 1971
യശ്വന്ത്റാവു ചവാൻ 1971 1975
ചിദംബരം സുബ്രമണ്യം 1975 1977
ഹരിഭായി എം. പട്ടേൽ 1977 മാർച്ച് 24 1979 ജനുവരി ജനതാ പാർട്ടി മൊറാർജി ദേശായി
ചരൺ സിംഗ് 1979 ജനുവരി 24 1979 ജൂലൈ 28
ഹേംവതി നന്ദൻ ബഹുഗുണ 1979 ജൂലൈ 28 1980 ജനുവരി 14 ജനതാപ്പാർട്ടി (സെക്കുലർ) ചരൺ സിംഗ്
ആർ. വെങ്കിട്ടരാമൻ 1980 ജനുവരി 14 1982 ജനുവരി 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിര ഗാന്ധി
പ്രണബ് മുഖർജി 1982 ജനുവരി 15 1984 ഡിസംബർ 31
വി.പി. സിങ് 1984 ഡിസംബർ 31 1987 ജനുവരി 24 രാജീവ് ഗാന്ധി
രാജീവ് ഗാന്ധി 1987 ജനുവരി 24 1987 ജൂലൈ 25
എൻ. ഡി. തിവാരി 1987 ജൂലൈ 25 1988 ജൂൺ 25
ശങ്കർറാവു ചവാൻ 1988 ജൂൺ 25 1989 ഡിസംബർ 02
മധു ദണ്ഡാവതെ 1989 ഡിസംബർ 02 1990 നവംബർ 10 Janata Dal
(ദേശീയമുന്നണി)
വി.പി.സിങ്
യശ്വന്ത് സിൻഹ 1990 നവംബർ 10 1991 ജൂൺ 21 സമാജ്‌വാദി ജനതാപ്പാർട്ടി
(ദേശീയമുന്നണി)
ചന്ദ്രശേഖർ
മൻമോഹൻ സിങ് 1991 ജൂൺ 21 1996 മേയ് 16 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി.വി. നരസിംഹ റാവു
ജസ്വന്ത് സിങ് 1996 മേയ് 16 1996 ജൂൺ 01 ഭാരതീയ ജനതാ പാർട്ടി എ.ബി. വാജ്‌പേയി
പി. ചിദംബരം 1996 ജൂൺ 01 1997 ഏപ്രിൽ 21 തമിഴ് മാനില കോൺഗ്രസ്
(ദേശീയമുന്നണി)
എച്ച്.ഡി. ദേവഗൗഡ
ഐ.കെ. ഗുജ്റാൾ 1997 ഏപ്രിൽ 21 1997 മേയ് 01 ജനതാ ദൾ
(യുണൈറ്റഡ്)
ഐ.കെ. ഗുജ്റാൾ
പി. ചിദംബരം 1997 മേയ് 01 1998 മാർച്ച് 19 തമിഴ് മാനില കോൺഗ്രസ്
(ദേശീയമുന്നണി)
ഐ.കെ. ഗുജ്റാൾ
യശ്വന്ത് സിൻഹ 1998 മാർച്ച് 19 2002 ജൂലൈ 01 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
എ.ബി. വാജ്‌പേയി
ജസ്വന്ത് സിങ് 2002 ജൂലൈ 01 2004 മേയ് 22
പി. ചിദംബരം 2004 മേയ് 22 2008 നവംബർ 30 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(ഐക്യ പുരോഗമന സഖ്യം)
മൻമോഹൻ സിങ്
മൻമോഹൻ സിങ് 2008 നവംബർ 30 2009 ജനുവരി 24
പ്രണബ് മുഖർജി 2009 ജനുവരി 24 2012 ജൂൺ 26
മൻമോഹൻ സിങ് 2012 ജൂൺ 26 2012 ജൂലൈ 31
പി. ചിദംബരം 2012 ജൂലൈ 31 2014 മേയ് 26
അരുൺ ജെയ്റ്റ്ലി 2014 മേയ് 26 2019 മേയ് 30 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
നരേന്ദ്ര മോദി
നിർമല സീതരാമൻ 2019 മേയ് 31 നിലവിൽ ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
നരേന്ദ്ര മോദി

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]