Jump to content

സൗഹൃദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗഹൃദം - പെട്രോണ വിയെറ (1895–1960)
സൗഹൃദം

വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം (Friendship Archived 2020-09-28 at the Wayback Machine.) എന്നു വിളിക്കാറുള്ളത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങൾ ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചുകുട്ടികളിൽ നിന്ന് തുടങ്ങി വാർദ്ധക്യത്തിലെത്തി നിൽക്കുന്നവർക്ക് വരെ സുഹൃദ്ബന്ധങ്ങൾ ഒഴിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്. പുരുഷന്മാർ പരസ്പരവും സ്ത്രീകൾ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയിൽ നിന്ന് തുടങ്ങുന്ന ബന്ധങ്ങൾ ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കാവുന്നതാണ്.[1] [2]

അവലംബം

[തിരുത്തുക]
  1. "Definition for friend". Oxford Dictionaries. Oxford Dictionary Press. Archived from the original on 2012-06-11. Retrieved 25 May 2012.
  2. Fowler, Dan R. (2019-01-30). Transition (in ഇംഗ്ലീഷ്). Lulu.com. ISBN 978-0-359-37121-1.
വിക്കിചൊല്ലുകളിലെ സൗഹൃദം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സൗഹൃദം&oldid=4082303" എന്ന താളിൽനിന്ന് ശേഖരിച്ചത്