സുരേഖ സിക്രി
സുരേഖ സിക്രി | |
---|---|
ജനനം | സുരേഖ സിക്രി 19 ഏപ്രിൽ 1945 |
ദേശീയത | ഇന്ത്യൻ |
സജീവ കാലം | 1978–തുടരുന്നു |
നാടകങ്ങൾ, ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരകൾ എന്നിവയിൽ സജീവമായിരുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് സുരേഖ സിക്രി.(19 ഏപ്രിൽ 1945 – 16 ജൂലൈ 2021)[1] ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്.
1988-ലെ തമസ്, 1995-ലെ മാമ്മോ 2019 ൽ ബധായി ഹോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടി. ബാലികാവധു എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിലൂടെ 2008-ൽ മികച്ച പ്രതിനായിക, 2011-ൽ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യൻ ടെലി അവാർഡുകളും സ്വന്തമാക്കി. ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അതിനുമുമ്പ് അസോച്ചം ലേഡീസ് ലീഗിന്റെ മുംബൈ വുമൺ ഓഫ് ദ ഡെക്കേഡ് ആർക്കൈവേഴ്സ് അവാർഡും നേടിയിരുന്നു.[2] 1997-ൽ സുമ ജോസ്സൺ സംവിധാനം ചെയ്ത ജന്മദിനം എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.[3]
ആദ്യകാല ജീവിതം
[തിരുത്തുക]1945 ഏപ്രിൽ 19-ന് ഉത്തർ പ്രദേശിലാണ് സുരേഖ സിക്രിയുടെ ജനനം. പിതാവ് വ്യോമസേനാ ഉദ്യോഗസ്ഥനും മാതാവ് ഒരു അധ്യാപികയുമായിരുന്നു. അൽമോറയിലും നൈനിറ്റാളിലും ബാല്യകാലം ചെലവഴിച്ച സുരേഖ പിന്നീട് അലഹബാദിലെ അലിഗഢ് മുസ്ലിം സർവകലാശാലയിൽ പഠനം പൂർത്തിയാക്കി. 1968-ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു ബിരുദം നേടി.[4] പത്തുവർഷം എൻ.എസ്.ഡി. റെപ്പർട്ടറി കമ്പനിയിൽ ജോലിനോക്കിയ സുരേഖ പിന്നീട് മുംബൈയിലേക്കു താമസം മാറി. 1985-ൽ തമസ് എന്ന ചിത്രത്തിന്റെ നിർമ്മാണവേളയിൽ ഹേമന്ത് റേഗയെ പരിചയപ്പെട്ടു. 1994-ൽ ഇവർ തമ്മിലുള്ള വിവാഹം നടന്നു. മുംബൈയിലെ ഒരു കലാകാരനായ രാഹുൽ സിക്രി ഇവരുടെ പുത്രനാണ്.[5][6] 2009 ഒക്ടോബർ 20-ന് ഹൃദയാഘാത്തെ തുടർന്ന് ഹേമന്ത് റേഗെ അന്തരിച്ചു.[7]
അഭിനയജീവിതം
[തിരുത്തുക]ടെലിവിഷൻ രംഗം
[തിരുത്തുക]നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം മുംബൈയിലേക്കു താമസം മാറിയ സുരേഖ സിക്രി ചില ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുവാനാരംഭിച്ചു. സന്ധ്യ ചായ, ജാസമ ഒഡാൻ, ആഥേ അഥൂർ എന്നിവയാണ് സുരേഖ അഭിനയിച്ച ആദ്യകാല ടെലിവിഷൻ പരമ്പരകൾ. പിന്നീട് ഗോദാൻ, സാഥ് ഫെരെ, ജസ്റ്റ് മൊഹബത്ത്, ബനേഗി അപ്നി ബാത്ത് എന്നീ പരമ്പരകളിലും അഭിനയിച്ചു. 2008 മുതൽ കളേഴ്സ് ചാനലിൽ സംപ്രേഷണം ആരംഭിച്ച ബാലികാവധു എന്ന പരമ്പരയിലെ കല്യാണി ദേവി അഥവാ ദാദിസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഖയായിരുന്നു. ഏതാണ്ട് ആറു വർഷത്തോളം സംപ്രേഷണം ചെയ്തിരുന്ന ഈ പരമ്പരയിലെ 1600-ലധികം എപ്പിസോഡുകളിൽ സുരേഖ അഭിനയിച്ചിട്ടുണ്ട്.[2] ഈ പരമ്പരയിലെ അഭിനയത്തിന് സുരേഖയ്ക്കു 2008-ലും 2011-ലും ഇന്ത്യൻ ടെലി അവാർഡ്സ് ലഭിച്ചിരുന്നു.
ചലച്ചിത്രരംഗം
[തിരുത്തുക]1978-ൽ പുറത്തിറങ്ങിയ കിസാ കുർസി കാ ആണ് സുരേഖ സിക്രി അഭിനയിക്കുന്ന ആദ്യത്തെ ചലച്ചിത്രം. പിന്നീട് വിവിധ ചലച്ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. 1988-ലെ തമസ്, 1995-ലെ മാമ്മോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് നസീം (1995), സർഫറോഷ് (1999), സുബൈദ (2001) എന്നിങ്ങനെ ധാരാളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
സ്വകാര്യ ജീവിതം
[തിരുത്തുക]സുരേഖയുടെ അർദ്ധ സഹോദരി മനാര സിക്രിയെ വിവാഹം കഴിച്ചിരിക്കുന്നത് പ്രശസ്ത നടനായ നസീറുദ്ദീൻ ഷായാണ്. ഇവരുടെ മകൾ ഹീബ ഷായുടെ അമ്മായിയാണ് സുരേഖ സിക്രി. ബാലികാവധു എന്ന ടെലിവിഷൻ പരമ്പരയിൽ സുരേഖയുടെ കഥാപാത്രമായ 'ദാദിസ'യുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ഹീബയായിരുന്നു.[8]
മരണം
[തിരുത്തുക]പക്ഷാഘാതത്തെ തുടർന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്‌നങ്ങൾ അവരെ അലട്ടിയിരുന്നു. 16 ജൂലൈ 2021 ന് നിര്യാതയായി.
ടെലിവിഷൻ
[തിരുത്തുക]Current
- Former
- ഏക് ഥാ രാജാ ഏക് ഥി റാണി ... റാണാജിയുടെ അമ്മൂമ്മ (ബഡി റാണി മാ) (2015–2017)
- പർദേസ് മേ ഹെ മേരാ ദിൽ ... ഇന്ദു മെഹ്റ (ദാദി) (2016-2017)
- ബാലികാവധു .... കല്യാണി ദേവി ധരംവീർ സിംഗ് / ദാദിസ (2008- 2016)
- മാ എക്സ്ചേഞ്ച് ... സുരേഖ സിക്രി
- മഹാ കുംഭ്: ഏക് രഹസ്യ, ഏക് കഹാനി ... രുദ്രയുടെ അമ്മൂമ്മ (2014–2015)
- സാഥ് ഫേരെ - സലോണി കാ സഫാരി ... ഭാബോ
- ബനേഗി അപ്നി ബാത്
- കേസർ ... സരോജ്
- ഖേനാ ഹേ കുച്ച് മുഝ്കോ
- സഹേർ
- സമയ്
- സി.ഐ.ഡി. ... മൈഥലി
- ഗോദാൻ
- ജസ്റ്റ് മൊഹബത്ത് ... മിസിസ് പണ്ഡിറ്റ്
- കബ്ജേ കഹിയേ......ലക്ഷ്മി പഥക്
ചലച്ചിത്രങ്ങൾ
[തിരുത്തുക]- കിസാ കുർസി കാ (1978)
- Anaadi Anant (1986)
- തമസ് (1986)
- Parinati (1988)
- Salim Langde Pe Mat Ro (1989)
- Nazar (1991)
- Little Buddha (1993)[9]
- മാമ്മോ (1994)[10]
- Naseem (1995)
- Sardari Begum (1996)
- Janmadinam (1998) - Malayalam film
- Sarfarosh (1999)
- Hari-Bhari(2000)
- Cotton Mary (2000)
- Deham (2001)
- Zubeidaa (2001)
- Kali Salwar (2002)
- Raghu Romeo (2003)
- Mr. and Mrs. Iyer (2003)
- Raincoat (2004)
- Tumsa Nahin Dekha (2004)
- Jo Bole So Nihaal (film) (2005)
- Humko Deewana Kar Gaye (2006)
- ബധായി ഹോ
പുരസ്കാരങ്ങൾ
[തിരുത്തുക]- 1988: മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം: തമസ് (1988)
- 1995: മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം: മാമ്മോ (1995)
- 1989: സംഗീത നാടക അക്കാദമി അവാർഡ്[11]
അവലംബം
[തിരുത്തുക]- ↑ "Surekha Sikri dies of cardiac arrest at 75, was 'surrounded by family'". Hindustan Times.
- ↑ 2.0 2.1 "Surekha Sikri". vervemagazine. Retrieved 2018-03-08.
- ↑ "ജന്മദിനം". msidb. Retrieved 2018-03-08.
- ↑ "NSD Graduates" (PDF). Archived from the original (PDF) on 2011-07-18. Retrieved 2018-03-08.
- ↑ "Biography". Matpal. Archived from the original on 2018-09-16. Retrieved 2018-03-08.
- ↑ "Acting has no age limit: Surekha Sikri". The times of India.
- ↑ Surekha Sikri at ScreenIndia yes
- ↑ Did you know why Heeba Shah agreed to play the role of the young Daadisa? tellychakkar.com. 17 August 2009
- ↑ Little Buddha#Cast
- ↑ Surekha Sikri Channel 4.
- ↑ Drama - Acting Archived 2008-11-06 at the Wayback Machine. Sangeet Natak Akademi Award Official listing.
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സുരേഖ സിക്രി
- സുരേഖ സിക്രി on Bollywood Hungama
- Surekha Sikri Archived 2008-09-05 at the Wayback Machine. at New York Times
- Surekha Sikri at Allmovie