അലിഗഢ് മുസ്ലിം സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Aligarh Muslim University
ALMU-logo.jpg
ആദർശസൂക്തം "മനുഷ്യനെ അവന്‌ അറിയാത്തത് പഠിപ്പിച്ചു".
Teacheth man that which he knew not.
തരം Public
സ്ഥാപിതം 1875
ചാൻസലർ Justice എ.എം അഹമദി
വൈസ്-ചാൻസലർ സമീറുദ്ദീൻ ഷാ
അദ്ധ്യാപകർ
2,000
വിദ്യാർത്ഥികൾ 30,000
സ്ഥലം അലിഗഡ്, ഉത്തർപ്രദേശ്, ഇന്ത്യ
അഫിലിയേഷനുകൾ UGC
വെബ്‌സൈറ്റ് www.amu.ac.in

സർ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച അലിഗഢിലെ മൊഹമ്മദൻസു് ഇംഗ്ലീഷ് മീഡിയം സ്കൂളാണു് പിൽക്കാലത്തു് അലിഗഢ് മുസ്ലിം സർവ്വകലാശാലയായി മാറിയതു്. യു.ജി.സി അംഗീകാരമുള്ള ഈ സ്ഥാപനം കേന്ദ്ര സർവ്വകലാശാലകളിൽ ഒന്നാണു്. 1875 ൽ ആണ്‌ ഈ സർവകലാശാല സ്ഥാപിതമായത്. 1920 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം ഇതിന്‌ കേന്ദ്ര സർവകലാശാല പദവി നൽകി. ഉത്തർപ്രദേശിലെ അലീഗഢ് പട്ടണത്തിലാണ്‌ ഈ സർവ്വകലാശാല നിലകൊള്ളുന്നത്. തെക്ക്-കിഴക്ക് ഡൽഹിയിൽ നിന്ന് 130 കിലോമീറ്റർ ദൂരത്തിലായാണ്‌ അലീഗഢിന്റെ സ്ഥാനം. കാംബ്രിഡ്ജ് സർവകലാശാലയുടെ മാതൃകയിലുള്ള ഈ സർവകലാശാല ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തിൽ സ്ഥാപിതമായ ഉന്നത കലാലയങ്ങളിലൊന്നാണ്‌.

കേരളത്തിൽ[തിരുത്തുക]

സർവ്വകലാശാലയുടെ ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രം 2011 ഡിസംബർ 24-ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്രമന്ത്രി കപിൽസിബലാണ് ഉദ്ഘാടനം നിർവഹിച്ചത്.