ലാൽസലാം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കമ്യൂണിസ്റ്റുകാർ പരസ്പരം അഭിവാദനം ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് ലാൽ സലാം.[അവലംബം ആവശ്യമാണ്]
പദത്തിന്റെ അർത്ഥം
[തിരുത്തുക]ഉറുദു ഭാഷയിലുള്ള ലാൽ എന്നും സലാം എന്നുമുള്ള രണ്ട് വാക്കുകൾ ചേർത്താണ് ഈ അഭിവാദനപദം നിർമ്മിക്കപ്പെട്ടത്. ചുവപ്പ്, അഭിവാദനം ഇങ്ങനെയാണ് ഈ വാക്കുകളുടെ അർത്ഥം. ആംഗലഭാഷയിലെ റെഡ് സല്യൂട്ട് എന്ന കമ്യൂണിസ്റ്റ് അഭിവാദനപദത്തിന്റെ വിവർത്തനമായാണ് ഈ സമസ്തപദം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയിലെ കമ്യൂണിസ്റ്റകൾ സാമാന്യേന ഉപയോഗിക്കുന്ന പദമാണെങ്കിലും ഈ പദം തന്നെ ഉപയോഗിച്ച് അഭിവാദനം ചെയ്യണം എന്ന് നിർബ്ബന്ധമില്ല. എല്ലാ മതവിശ്വാസങ്ങൾ പുലർത്തുന്നവർക്കും ഈ അഭിവാദനം ഉപയോഗിക്കാവുന്നതാണ്. പ്രത്യഭിവാദനം നിർബ്ബന്ധമാണ്. ലാൽ സലാം എന്നതാണ് പ്രത്യഭിവാദനത്തിനും ഉപയോഗിക്കുന്നത്.
അഭിവാദനരീതി
[തിരുത്തുക]ഇടതു മുഷ്ടി ചുരുട്ടി ഉയർത്തിപ്പിടിച്ച് അഭിവാദനം ചെയ്യുക എന്നതാണ് പ്രയോഗരീതി. പ്രത്യഭിവാദനത്തിനും ഇതേ രീതി തന്നെ ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്] പ്രത്യഭിവാദനമായി മതപരമായ അഭിവാദനപദങ്ങൾ ഉപയോഗിക്കുന്നത് നിഷിധമാണ്.
നിത്യജീവിതത്തിൽ പരസ്പരം കണ്ടുമുട്ടുന്ന സന്ദർഭത്തിൽ മാത്രമല്ല പ്രസംഗവേദികളിലും ഈ പദം ഉപയോഗിക്കും. പ്രസംഗത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇത് ഉപയോഗിക്കും.[അവലംബം ആവശ്യമാണ്] എന്നാൽ അങ്ങനെ ചെയ്യണമെന്നു നിർബ്ബന്ധമില്ല.