Jump to content

സുനിൽ ഗാവസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunil Gavaskar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുനിൽ ഗാവസ്കർ
Gavaskar in 2012
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സുനിൽ മനോഹർ ഗാവാസ്കർ
ജനനം (1949-07-10) 10 ജൂലൈ 1949  (75 വയസ്സ്)
മുംബൈ, Province of Bombay, India
വിളിപ്പേര്സണ്ണി, ലിറ്റിൽ മാസ്റ്റർ
ഉയരം1.65 മീ (5 അടി 5 ഇഞ്ച്)
ബാറ്റിംഗ് രീതിRight-handed
റോൾOpening batsman
ബന്ധങ്ങൾ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 128)6 March 1971 v West Indies
അവസാന ടെസ്റ്റ്13 March 1987 v Pakistan
ആദ്യ ഏകദിനം (ക്യാപ് 4)13 July 1974 v England
അവസാന ഏകദിനം5 November 1987 v England
പ്രാദേശിക തലത്തിൽ
വർഷംടീം
1967–1982Bombay
1980Somerset
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 125 108 348 151
നേടിയ റൺസ് 10,122 3,092 25,834 4,594
ബാറ്റിംഗ് ശരാശരി 51.12 35.13 51.46 36.17
100-കൾ/50-കൾ 34/45 1/27 81/105 5/37
ഉയർന്ന സ്കോർ 236* 103* 340 123
എറിഞ്ഞ പന്തുകൾ 380 20 1,953 108
വിക്കറ്റുകൾ 1 1 22 2
ബൗളിംഗ് ശരാശരി 206.00 25.00 56.36 40.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 1/34 1/10 3/43 1/10
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 108/– 22/– 293/– 37/–
ഉറവിടം: CricketArchive, 5 September 2008

ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ്‌ സുനിൽ മനോഹർ ഗാവസ്കർ. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനാണ് ഗാവസ്കർ.

അദ്ദേഹം മുംബൈയിൽ 1949 ജുലൈ 10-ന് ജനിച്ചു. 1967-ൽ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. 1971-ൽ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചുതുടങ്ങിയ അദ്ദേഹം ഏഴു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനായി. 125 ടെസ്റ്റുകളിൽ പങ്കെടുത്ത് 34 സെഞ്ചുറികൾ ഉൾപ്പെടെ 10,122 റൺസ് നേടിയ അദ്ദേഹം 1987 നവംബർ 5-ന് ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുനിന്നു വിരമിച്ചു. 1975-ൽ അർജ്ജുനാ അവാർഡ് നേടിയ അദ്ദേഹം ഗ്രന്ഥകാരനും കൂടിയാണ്. 1980-ൽ ഗവാസ്കറിനു പത്മഭൂഷൺ അവാർഡ് ലഭിച്ചു.

ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ടും ഗവാസ്കർ അതിൽതന്നെ മറ്റുപല നിലയിലും തുടർന്നു. കമൻറേറ്റർ, എഴുത്തുകാരൻ, വിവിധ സാങ്കേതിക സമിതികളിലെ അംഗം, യുവകളിക്കാരുടെ ഉപദേഷ്ടാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർക്ക് “ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ”(ബി.സി.സി.ഐ)യിൽനിന്നു സാമ്പത്തിക അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ ഗവാസ്കർ വലിയ പങ്കുവഹിച്ചു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുനിൽ_ഗാവസ്കർ&oldid=3954117" എന്ന താളിൽനിന്ന് ശേഖരിച്ചത്