Jump to content

ഹോമി ജഹാംഗീർ ഭാഭാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Homi J. Bhabha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോമി ജഹാംഗീർ ഭാഭാ
ഹോമി ജഹാംഗീർ ഭാഭാ (1909-1966)
ജനനം(1909-10-30)30 ഒക്ടോബർ 1909
മരണം24 ജനുവരി 1966(1966-01-24) (പ്രായം 56)
ദേശീയത ഭാരതീയൻ
കലാലയംUniversity of Cambridge
അറിയപ്പെടുന്നത്Bhabha scattering
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysicist
സ്ഥാപനങ്ങൾCavendish Laboratories
Tata Institute of Fundamental Research
Atomic Energy Commission of India
ഡോക്ടർ ബിരുദ ഉപദേശകൻPaul Dirac
Ralph H. Fowler
ഡോക്ടറൽ വിദ്യാർത്ഥികൾB. V. Sreekantan

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ.ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. (ഒക്ടോബർ 30, 1909ജനുവരി 24, 1966). ക്വാണ്ടം സിദ്ധാന്തത്തിന്‌‍ സംഭാവന നൽകിയ അദ്ദേഹം ബോംബേയിൽ 1909 ഒക്ടോബർ 30-ന് ഒരു പാർസി കുടുംബത്തിൽ ജനിച്ചു. മുംബൈയിലെ സ്കൂളുകളിലും ബാംഗ്ലൂരിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമായി ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മെക്കാനിക്കൽ സയൻസിൽ ഉപരിപഠനത്തിനായി കേംബ്രിഡ്ജിലെത്തി. തുടർന്നു പോൾ ഡിറാകിനൊപ്പം ഗണിതശാസ്ത്രത്തിൽ പ്രവർത്തിക്കുകയും കാവൻഡിഷ് ലബോറട്ടറിയിൽ പ്രവർത്തിച്ചു തിയറട്ടിക്കൽ ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു. ഈ കാലഘട്ടത്തിൽ കോസ്മിക് വികിരണങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ പല പഠനങ്ങളും നടത്തുകയുണ്ടായി. ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1966 ജനുവരി 24ന് ആൽപ്‌സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു.


"https://ml.wikipedia.org/w/index.php?title=ഹോമി_ജഹാംഗീർ_ഭാഭാ&oldid=4011754" എന്ന താളിൽനിന്ന് ശേഖരിച്ചത്