രാജശേഖർ ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajshekhar Basu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബംഗാളിലെ എഴുത്തുകാരനും, രസതന്ത്രജ്ഞനും, ഭാഷാവിവരനുമായ ഒരു വ്യക്തിയാണ് പരശുരാമൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന രാജശേഖർ ബസു (1880 മാർച്ച് 16 - 1960 ഏപ്രിൽ 27). ബസു അറിയപ്പെടുന്നത് കോമിക്കിനും ആക്ഷേപഹാസ്യ കഥകൾക്കും ആണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബംഗാളി തമാശക്കാരനായി കണക്കാക്കപ്പെടുന്നു. 1956 ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു.[1][2]

ആദ്യകാലജീവിതം[തിരുത്തുക]

പശ്ചിമ ബംഗാളിലെ പുർബർ ബർദാമൻ ജില്ലയിലുള്ള കാണ്ഡോർസോണയ്ക്ക് സമീപമുള്ള ബാമുൻപുരയിൽ അദ്ദേഹത്തിന്റെ അമ്മയുടെ അമ്മാവന്റെ വീട്ടിൽ ആണ് ബസു ജനിച്ചത്. ചന്ദ്രശേഖർ - ലക്ഷ്മിമാനി ദേവി ദമ്പതികളുടെ രണ്ടാമത്തെ മകനായി (ആറാമത്തെ കുട്ടി) ജനിച്ചു. ബീഹാർ സംസ്ഥാനത്തിലെ ദർഭംഗയിൽ ബാല്യകാലം ചെലവഴിച്ച ബസു ബംഗാളിനെക്കാൾ ആദ്യഭാഷയായി ഹിന്ദി സംസാരിക്കാൻ പഠിച്ചു.[1]

എഫ്.എ. ബിരുദം പഠിക്കുന്നതിനായി പട്നയിലേക്ക് പോയ ബസു ബംഗാളി സാഹിത്യകാരന്മാരുമായി ആശയവിനിമയം നടത്തി. ഇത് ബംഗാളി സാഹിത്യത്തിലേക്ക് വഴിനയിച്ചു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം കൊൽക്കത്തയിലേക്ക് പോയി പ്രസിഡൻസി കോളേജിൽ ചേർന്നു.[3] അവിടെ രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.

ഈ സമയത്ത്, അദ്ദേഹം ആചാരി പ്രഫുല്ല ചന്ദ്ര റായുമായി കണ്ടുമുട്ടി. അടുത്തിടെ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനി ആരംഭിച്ച റായുമായി ചേർന്ന് 1903 ൽ ഒരു രസതന്ത്രജ്ഞനായി ബസു കമ്പനിയിൽ ചേർന്നു. 1932 ൽ കമ്പനിയിൽ നിന്ന് വിരമിച്ചു.[4] നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷന്റെ സജീവ അംഗമായിരുന്നു അദ്ദേഹം.

സാഹിത്യ ജീവിതം[തിരുത്തുക]

1920 ൽ ബസു തന്റെ എഴുത്ത് ജീവിതം തുടങ്ങി.  മാസികയ്ക്ക് രസകരമായ കഥാപാത്രങ്ങൾ എഴുതിച്ചേർത്തപ്പോൾ പരശുരാമൻ എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ആദ്യ കഥാ ബുക്ക്, ഗദ്ദാലിക, 1924 ൽ പ്രസിദ്ധീകരിച്ചു. ഇത് രബീന്ദ്രനാഥ് ടാഗോർ പോലുള്ള വ്യക്തിത്വങ്ങളിൽ നിന്നും പ്രശംസ പിടിച്ചെടുത്തു.[3]

1937 ൽ ബംഗാളി നിഘണ്ടുവിന്റെ ചാലൻതിക എന്ന ഒരു ബംഗാളി നിഘണ്ടു പ്രസിദ്ധീകരിച്ചപ്പോൾ രബീന്ദ്രനാഥ് ഇങ്ങനെ അഭിപ്രായപ്പെട്ടു:

"At long last, we have a dictionary for Bengali. The concise grammar for Bengali that you have included in the appendix is also wonderful."

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

ബസുവിന് തന്റെ എഴുത്തിന് നല്ലൊരു അംഗീകാരം ലഭിച്ചിരുന്നു. 1940 ൽ ജഗത്തരിണി  1945 ൽ സരോജിനി മെഡലുകൾ കൽക്കത്ത യൂണിവേഴ്സിറ്റി സമ്മാനിച്ചു. 1957 ൽ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു. 1956 ൽ പത്മഭൂഷൺ നൽകി ആദരിച്ചു രാജ്യം ആദരിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

ബസുവിനു ഭാര്യയും ഒരു മകളും ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ മരുമകൻ, ഒരു അസുഖബാധമൂലം മരണമടഞ്ഞു. അയാളുടെ ഹൃദയസ്പർശിയായ മകൾ അന്നുതന്നെ മരിച്ചു. 1942 ൽ ഭാര്യയും നഷ്ടപ്പെട്ടു. ഭാര്യയുടെ മരണശേഷം 18 വർഷക്കാലം അദ്ദേഹം ജീവിച്ചു. ഈ സമയത്ത് അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ എഴുതി. എങ്കിലും തന്റെ വ്യക്തിപരമായ ദുരന്തങ്ങളെ തന്റെ രചനകളെ നിറയ്ക്കാൻ അദ്ദേഹം അനുവദിച്ചില്ല. 1959 ൽ ഒരു ദുർബലമായ സ്ട്രോക്ക് കഴിഞ്ഞ്, അദ്ദേഹം തുടർന്നും എഴുതി. 1960 ഏപ്രിൽ 27 ന്, അദ്ദേഹം വിശ്രമത്തിലായപ്പോൾ രണ്ടാമത്തെ സ്ട്രോക്ക് അനുഭവപ്പെട്ടു ഉറക്കത്തിൽ മരണമടഞ്ഞു.

രചനകൾ[തിരുത്തുക]

നിഘണ്ടു[തിരുത്തുക]

  • ചാലൻതിക (1937)

ചെറു കഥകൾ[തിരുത്തുക]

  • Gaddalika (1922)
  • Kajjali (1927)
  • Hanumaner Svapna Ityadi Galpa (1937)
  • Galpakalpa (1950)
  • Dhusturi Maya Ityadi Galpa
  • Krishnakali Ityadi Galpa (1953)
  • Nil Tara Ityadi Galpa
  • Anandibai Ityadi Galpa (1957)
  • Chamatkumari Ityadi Galpa

വിവർത്തനങ്ങൾ[തിരുത്തുക]

  • Kalidaser Meghdut (1943)
  • Valmiki Ramayan (1946)
  • Krishnadvaipayan Vyas krita Mahabharat (1949)
  • Hitopadesher Galpa (1950)
  • Shrimadbhagabat Gita

ലേഖനങ്ങളുടെ ശേഖരണം[തിരുത്തുക]

  • Laghuguru (1939)
  • Bharater Khanij (1943)
  • Kutir Shilpa (1943)
  • Bichinta (1955)
  • Chalachchinta

കവിത[തിരുത്തുക]

  • Parashuramer Kabita (published posthumously)

അവലംബം[തിരുത്തുക]

  1. 1.0 1.1 "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. ശേഖരിച്ചത് July 21, 2015.
  2. "Rajshekhar 'Parashuram' Basu". IMDb. ശേഖരിച്ചത് 2018-08-15.
  3. 3.0 3.1 Chakrabarti, Kunal; Chakrabarti, Shubhra (2013-08-22). Historical Dictionary of the Bengalis (ഭാഷ: ഇംഗ്ലീഷ്). Scarecrow Press. ISBN 9780810880245.
  4. "Rajsekhar Basu - Biographical Sketch [Parabaas Translation]". www.parabaas.com. ശേഖരിച്ചത് 2018-08-15. line feed character in |title= at position 17 (help); |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=രാജശേഖർ_ബസു&oldid=2868174" എന്ന താളിൽനിന്ന് ശേഖരിച്ചത്