അളഗപ്പ ചെട്ടിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alagappa Chettiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അളഗപ്പ ചെട്ടിയാർ
Chettiar on a 2007 stamp of India
ജനനം(1909-04-06)ഏപ്രിൽ 6, 1909
കോട്ടയൂർ, ശിവഗംഗ ജില്ല, തമിഴ്നാട്
മരണംഏപ്രിൽ 5, 1957(1957-04-05) (പ്രായം 47)
ദേശീയതഇന്ത്യൻ
തൊഴിൽവ്യവസായി
അറിയപ്പെടുന്നത്വിദ്യാഭ്യാസ പ്രവർത്തകൻ

തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ ബിസിനസുകാരനും സാമൂഹ്യപരിഷ്‌കർത്താവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു അളഗപ്പ ചെട്ടിയാർ  (1909 ഏപ്രിൽ 6 - 1957 ഏപ്രിൽ 5). തൃശ്ശൂർ ജില്ലയിലെ അളഗപ്പ ടെക്സ്റ്റയിൽസ് സ്ഥാപകനാണ് അദ്ദേഹം.[1] അതോടെ ആ ദേശം അളഗപ്പനഗർ എന്നറിയപ്പെട്ടു തുടങ്ങി. 1956 ൽ അദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.[2]

ആദ്യകാലജീവിതം[തിരുത്തുക]

1909 ഏപ്രിൽ 6 ന് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ കോട്ടയൂർ എന്ന സ്ഥലത്താണ് ഡോ. ആർ.എം. അളഗപ്പ ചെട്ടിയാർ ജനിച്ചത്.[3] രാമനാഥൻ ചെട്ടിയാർ, ഉമയാൽ അച്ചി ദമ്പതികളുടെ രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. പ്രാരംഭ വിദ്യാഭ്യാസം കാരക്കുടി ശ്രീ മീനാക്ഷി സുന്ദരേശ്വരാർ വിദ്യാശാല ഹൈസ്‌കൂളിൽ വെച്ചായിരുന്നു. പിന്നീട്‌ മദ്രാസ്‌ പ്രസിഡൻസി കോളേജിൽ അദ്ദേഹം എം.എ പൂർത്തിയായി. 1930 ൽ മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് 21 വയസ്സിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി.

ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ അദ്ദേഹം അവിടെ നിയമം പഠിക്കാൻ തുടങ്ങി. ലണ്ടനിലെ ചാർട്ടേഡ്‌ ബാങ്കിലെ ആദ്യത്തെ ഇന്ത്യൻ ട്രെയിനി ആയിരുന്നു അദ്ദേഹം.[3]

അളഗപ്പ ടെക്സ്റ്റയിൽസ് കൊച്ചിൻ[തിരുത്തുക]

1938 ൽ ആമ്പല്ലൂർ പ്രദേശത്ത് അളഗപ്പ ചെട്ടിയാർ സ്ഥാപിച്ച സ്ഥാപനമാണ് അളഗപ്പ ടെക്സ്റ്റയിൽസ് കൊച്ചിൻ (ലിമിറ്റഡ്) എന്ന കമ്പനി.

അവലംബങ്ങൾ[തിരുത്തുക]

  1. "ഡോ. അളഗപ്പ ചെട്ടിയാർ അനുസ്മരണം ഇന്ന്". ManoramaOnline. Retrieved 2018-09-25.
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved July 21, 2015.
  3. 3.0 3.1 ".:~ Alagappa University ~:". alagappauniversity.ac.in. Archived from the original on 2018-09-01. Retrieved 2018-09-25.
"https://ml.wikipedia.org/w/index.php?title=അളഗപ്പ_ചെട്ടിയാർ&oldid=3925927" എന്ന താളിൽനിന്ന് ശേഖരിച്ചത്