ഭീഷ്മ് സാഹ്നി
ദൃശ്യരൂപം
(Bhisham Sahni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭീഷ്മ് സാഹ്നി | |
---|---|
ജനനം | റാവൽപ്പിണ്ടി, ബ്രിട്ടീഷ് ഇന്ത്യ | ഓഗസ്റ്റ് 8, 1915
മരണം | ജൂലൈ 11, 2003 ഡൽഹി, ഇന്ത്യ | (പ്രായം 87)
തൊഴിൽ | കാഥാകൃത്ത്, നാടകകൃത്ത് |
Period | 1955–2003 |
കയ്യൊപ്പ് |
ഹിന്ദി നോവലിസ്റ്റും, നാടകകൃത്തും, കഥാകൃത്തും, അഭിനേതാവുമായിരുന്നു ഭീഷ്മ് സാഹ്നി. 1998-ൽ പത്മഭൂഷൻ ലഭിച്ചു. പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്നു ബൽരാജ് സാഹ്നി സഹോദരനാണ്.
ജീവിത രേഖ
[തിരുത്തുക]ലാഹോർ ഗവണ്മെന്റ് കോളേജിൽനിന്ന് ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 'നയീ കഹാനിയാം' എന്ന മാസികയുടെ പത്രാധിപരായും മോസ്‌കോയിൽ വിവർത്തകനായും ജോലിചെയ്തിട്ടുണ്ട്.[1]. 2003ൽ അന്തരിച്ചു.[1]
നോവലുകൾ
[തിരുത്തുക]കിളിവാതിലുകൾ (ഝരോഖേ), തമസ്സ്, കണ്ണികൾ, മയ്യാദാസിന്റെ മാളിക, ബസന്തി ഇവ പ്രധാന നോവലുകൾ.[1]
ബഹുമതികൾ
[തിരുത്തുക]1998-ൽ പത്മഭൂഷൻ ലഭിച്ചു. 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]