ഭീഷ്മ് സാഹ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീഷ്മ് സാഹ്നി
ഭിഷാം സാഹ്നി 2017 ഇന്ത്യയുടെ സ്റ്റാമ്പ്
ഭിഷാം സാഹ്നി 2017 ഇന്ത്യയുടെ സ്റ്റാമ്പ്
ജനനം(1915-08-08)ഓഗസ്റ്റ് 8, 1915
റാവൽപ്പിണ്ടി, ബ്രിട്ടീഷ് ഇന്ത്യ
മരണംജൂലൈ 11, 2003(2003-07-11) (പ്രായം 87)
ഡൽഹി, ഇന്ത്യ
തൊഴിൽകാഥാകൃത്ത്, നാടകകൃത്ത്
Period1955–2003
കയ്യൊപ്പ്

ഹിന്ദി നോവലിസ്റ്റും, നാടകകൃത്തും, കഥാകൃത്തും, അഭിനേതാവുമായിരുന്നു ഭീഷ്മ് സാഹ്നി. 1998-ൽ പത്മഭൂഷൻ ലഭിച്ചു. പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്നു ബൽരാജ് സാഹ്നി സഹോദരനാണ്.

ജീവിത രേഖ[തിരുത്തുക]

ലാഹോർ ഗവണ്മെന്റ് കോളേജിൽനിന്ന് ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 'നയീ കഹാനിയാം' എന്ന മാസികയുടെ പത്രാധിപരായും മോസ്‌കോയിൽ വിവർത്തകനായും ജോലിചെയ്തിട്ടുണ്ട്.[1]. 2003ൽ അന്തരിച്ചു.[1]

നോവലുകൾ[തിരുത്തുക]

കിളിവാതിലുകൾ (ഝരോഖേ), തമസ്സ്, കണ്ണികൾ, മയ്യാദാസിന്റെ മാളിക, ബസന്തി ഇവ പ്രധാന നോവലുകൾ.[1]

ബഹുമതികൾ[തിരുത്തുക]

1998-ൽ പത്മഭൂഷൻ ലഭിച്ചു. 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഭീഷ്മ്_സാഹ്നി&oldid=3639736" എന്ന താളിൽനിന്ന് ശേഖരിച്ചത്