ശ്രീ എം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിമാലയത്തിലെ നാഥ് പരമ്പരയിൽപ്പെട്ട യോഗിവര്യൻ.[1] 1948 നവംബർ 6ന് തിരുവനന്തപുരത്ത് വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ശ്രീ.എം (മധുകർനാഥ്) ആയത്.[2] 9-ാം വയസ്സിൽ മതങ്ങളുടെ മതിൽക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാകും എന്ന് വിശ്വസിക്കുന്ന നാഥ് പരമ്പരയിൽപ്പെട്ട ഗുരു മഹേശ്വർ നാഥ് ബാബാജിയുടെ ശിഷ്യനായി. 19-ാം വയസ്സിൽ ഹിമാലയത്തിൽ യാത്രചെയ്ത് നിരവധി ഋഷികളെയും യോഗിമാരെയും കണ്ടു. ഗുരുവിന്റെ നിർദ്ദേശപ്രകാരം ഹിമാലയത്തിൽ നിന്ന് മടങ്ങി, സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാമിഷന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ശ്രീ എം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

പ്രവർത്തനം[തിരുത്തുക]

ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ (ബാംഗ്ലൂരിൽനിന്നും മൂന്നു മണിക്കൂർ യാത്ര) സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാമിഷന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.[3]

കൃതികൾ[തിരുത്തുക]

  1. ഗുരുസമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ
  2. ഹൃദയകമലത്തിലെ രത്നം - സനാതന ധർമ്മത്തിന്റെ ശാശ്വതമൂല്യങ്ങൾ
  3. ഋഷീശ്വരന്മാരുടെ ദിവ്യദർശനം - മൂന്നു ഉപനിഷത്തുകൾ (ഈശാവാസ്യം,കേനം,മാണ്ഡൂക്യം)

അവലംബങ്ങൾ[തിരുത്തുക]

  1. ശ്രീ എം. നടക്കുന്നു കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക്, മാതൃഭൂമി ദിനപത്രം,ജൂലൈ 30,2014
  2. Apprenticed to a Himalayan Master -A Yogi's Autubiography,sri m
  3. www.satsang.foundation.org
"https://ml.wikipedia.org/w/index.php?title=ശ്രീ_എം&oldid=3091646" എന്ന താളിൽനിന്ന് ശേഖരിച്ചത്