സത്യപാൽ ഡാംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Satyapal Dang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സ്വാതന്ത്ര്യ സമരസേനാനിയും, ഭാരതത്തിലെ കമ്മ്യൂണീസ്റ്റ് നേതാക്കളിൽ പ്രമുഖനുമായിരുന്ന സത്യപാൽ ഡാംഗ് ഇപ്പോൾ പാകിസ്താനിൽ ഉൾപ്പെടുന്ന ഗുജ്രൻവാലയിലാണ് ജനിച്ചത്. (1920-2013).

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ലാഹോറിൽ വിദ്യാർത്ഥിയായിരിയ്ക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കാളിയായി.ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഇടതുപക്ഷധാരയോടൊപ്പം ചേർന്നുനിന്ന ഡാംഗ് 25-0 വയസ്സിൽ ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനു ശേഷം സി.പി.ഐ യിൽ തുടർന്ന ഡാംഗ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലൂടെ രംഗത്ത് എത്തുകയും ,1967 ൽ അമൃത്സറിൽ നിന്നു സംസ്ഥാന നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ,നിലവിലെ മുഖ്യമന്ത്രിയായിരുന്ന ഗ്യാനി ഗുർമുഖ്സിംഗിനെ 10000 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തുകയുമുണ്ടായി. 10 വർഷത്തിലധികം ഈ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു.[1] [2] ഖലിസ്ഥാൻ വാദത്തെ അതിനിശിതമായി വിമർശിച്ചിരുന്ന ഡാംഗ് ഭീകരവാദപ്രവർത്തനങ്ങളെ ശക്തിയായി അപലപിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സത്യപാൽ_ഡാംഗ്&oldid=1791718" എന്ന താളിൽനിന്ന് ശേഖരിച്ചത്