Jump to content

പാലക്കാട് മണി അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palghat Mani Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണി അയ്യർ ചെമ്പൈയ്ക്കൊപ്പം കച്ചേരിയിൽ

പാലക്കാട് മണി അയ്യർ (1912-1981) ലോകശ്രദ്ധ പിടിച്ചുപറ്റിയ കർണ്ണാടക സംഗീതജ്ഞനായിരുന്നു. എക്കാലത്തെയും മികച്ച മൃദംഗവാദകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മണി അയ്യർ തന്റെ ജീവിതകാലത്തു തന്നെ ഇതിഹാസമായി വാഴ്ത്തപ്പെട്ടിരുന്നു. കർണ്ണാടക സംഗീത ലോകത്തെ അപൂർവ്വ ബഹുമതിയായ “സംഗീത കലാനിധി” പുരസ്കാരം നേടിയ മണി അയ്യരെ ഭാരത സർക്കാർ “പത്മഭൂഷൺ”നൽകി ആദരിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ബാല്യകാലം

[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയ്ക്കടുത്ത് പഴയന്നൂർ എന്ന ഗ്രാമത്തിൽ 1912ജൂൺ 10നു ആണ് മണി അയ്യർ ജനിച്ചത്. അച്ഛൻ ടി.ആർ. ശേഷ ഭാഗവതർ അറിയപ്പെടുന്ന വായ്പ്പാട്ടുകാരനായിരുന്നു. അമ്മ അനന്താംബാൾ. [1] രാമസ്വാമി എന്നായിരുന്നു മണി അയ്യരുടെ യഥാർത്ഥപേര്. ബന്ധുമിത്രാദികൾ വാത്സല്യത്തോടെ വിളിച്ചിരുന്ന മണി എന്ന ചെല്ലപ്പേര് പിന്നീട് ഔദ്യോഗികമാവുകയായിരുന്നു. അച്ഛനിൽ നിന്നു വ്യത്യസ്തമായി വൃന്ദവാദ്യങ്ങളിൽ താല്പര്യം പുലർത്തിയ മണി അയ്യർ ചാത്തപുരം സുബ്ബ അയ്യരുടെ പക്കലാണ് ആദ്യപാഠങ്ങൾ അഭ്യസിച്ചത്. എട്ടാം വയസിൽ ആദ്യ കച്ചേരിയിലൂടെ അരങ്ങേറ്റം കുറിച്ചു. തഞ്ചാവൂർ വൈദ്യനാഥയ്യരുടെ കീഴിൽ മൃദംഗ വാദനം തുടർന്നു.

ബാല്യത്തിൽ തന്നെ അച്ഛനിൽ നിന്നു വ്യത്യസ്തമായി വൃന്ദവാദ്യമായ മൃദംഗത്തോടായിരുന്നു മണിക്ക് താത്പര്യം.പഴയന്നൂർ ക്ഷേത്രത്തിൽ നിന്ന് ഉയർന്നു കേട്ട വാദ്യഘോഷങ്ങൾ ആയിരിക്കാം മണിയുടെ മനസ്സിൽ താളവാദ്യത്തോട് കൂടുതൽ താല്പര്യം ജനിപ്പിച്ചത്.

അച്ഛനോടൊപ്പം ഹരികഥാ പരിപാടികൾക്കും മറ്റും പോയിത്തുടങ്ങിയ മണി അയ്യർ, രാമഭാഗവതരോടും എണ്ണപ്പാടം വെങ്കട്ടരാമ ഭാഗവതരോടുമൊപ്പം കച്ചേരികളിലും പങ്കെടുത്തു. 

എട്ടാം വയസിൽ ചാത്തപുരം സുബ്ബ അയ്യരുടെ പക്കൽ ആദ്യപാഠങ്ങൾ അഭ്യസിച്ച മണി അയ്യർ ഒമ്പതാം വയസിൽ ആദ്യ കച്ചേരിയിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട് പ്രശസ്ത മൃദംഗവിദ്വാനായ തഞ്ചാവൂർ വൈദ്യനാഥ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ച് മൃദംഗ വാദനത്തിൻ്റെ പുതിയ പാഠങ്ങൾ മണി അയ്യർ പഠിച്ചു. ആ കാലത്തു തന്നെ ശിഷ്യൻറെ സാമർത്ഥ്യം വൈദ്യനാഥ അയ്യർ തിരിച്ചറിഞ്ഞിരുന്നു.

വായ്പാട്ട് കൃതികളെ തൻറെ മൃദംഗത്തിലെക്ക് ആവാഹിച്ച് മണി അയ്യർ തുടക്കത്തിൽ തന്നെ പ്രതിഭ പ്രകടമാക്കി.   എന്നാൽ മണി അയ്യരുടെ ജീവിതത്തിലെ വഴിത്തിരിവായിത്തീർന്നത് ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായുള്ള കൂടിക്കാഴ്ചയാണ്. അയ്യരുടെ ലയബോധം മനസ്സിലാക്കിയ ചെമ്പൈ, 1924 -ൽ മദ്രാസിൽ വച്ച്‌ നടന്ന സംഗീത കച്ചേരിയിൽ ചെമ്പൈ തൻ്റെ മദ്രാസിലെ സംഗീത ആസ്വാദകർക്ക് മുന്നിൽ 13 കാരനായ മണി അയ്യരെ ചൂണ്ടിക്കാട്ടി "കച്ചേരിക്ക് ഇന്ന് ഇവൻ മൃദംഗം വായിക്കും" എന്ന് പറഞ്ഞപ്പോൾ എല്ലാവരും അമ്പരന്നു.  കച്ചേരിയിൽ ചെമ്പൈക്ക് അകമ്പടിയായി പതിമൂന്നുകാരൻ മണി , സംഗീതലോകത്ത് പലർക്കും അവിശ്വസനീയമായി,പലരുടെ നാവിലും പരിഹാസം ഉണർന്നു. എന്നാൽ നാല് മണിക്കൂറുകൾക്ക് ശേഷം ആസ്വാദകർ ആ പതിമൂന്നുകാരനെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. അങ്ങിനെചെമ്പൈക്കൊപ്പമുള്ള ആദ്യ കച്ചേരിയിൽ തന്നെ മണി അയ്യർ തന്റെ പെരുമയറിയിച്ചു. മാത്രമല്ല അത് മൃദംഗവാദനത്തിൽ ഒരു യുഗപ്പിറവിക്ക് തുടക്കമാവുക കൂടിയായിരുന്നു. 


പൊതുവേദികളിൽ

[തിരുത്തുക]

ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് മണിയുടെ സംഗീത ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടത്. അയ്യരുടെ ലയബോധം മനസ്സിലാക്കിയ ചെമ്പൈ, വെറും പതിമൂന്നു വയസുള്ളപ്പോൾ അദ്ദേഹത്തെ തന്റെ കച്ചേരികളുടെ പ്രധാന മൃദംഗവാദകനാക്കി. 1924-ൽ മദ്രാസിൽ അരങ്ങേറിയ കച്ചേരിയിൽ ചെമ്പൈക്ക് അകമ്പടിയായി പതിമൂന്നുകാരൻ മണി എത്തിയപ്പോൾ സംഗീതലോകത്ത് പലർക്കും അവിശ്വസനീയമായി തോന്നി. എന്നാൽ ചെമ്പൈക്കൊപ്പമുള്ള ആദ്യ കച്ചേരിയിൽ തന്നെ അയ്യർ തന്റെ പെരുമയറിയിച്ചു.

പതിനഞ്ചാം വയസിൽ പ്രശസ്ത മൃദംഗവാദകനായിരുന്ന തഞ്ചാവൂർ വൈദ്യനാഥ അയ്യരുടെ ശിഷ്യത്വം സീകരിച്ചു. ഇവിടെ നിന്നും മൃദംഗസംഗീതത്തിലെ പുതിയ പാഠങ്ങൾ വശമാക്കി. മണി പൊതുരംഗത്തെത്തിയപ്പോൾ അളകനമ്പി പിള്ള, രഘു അയ്യർ, കോതണ്ഡരാമ അയ്യർ തുടങ്ങിയ പ്രമുഖരായിരുന്നു കർണ്ണാടക സംഗീത ലോകത്തെ അറിയപ്പെടുന്ന മൃദംഗവാദ്യക്കാർ. എന്നാൽ അതുല്യമായ താളലയബോധം സ്വായത്തമാക്കിയിരുന്ന മണി അയ്യർ അധികം വൈകാതെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന മൃദംഗവാദകനായി.

പലതരത്തിലുള്ള മൃദംഗങ്ങൾ നിർമിക്കാനും മണി അയ്യർ ഉൽസാഹം കാണിച്ചു. പല വലിപ്പത്തിൽ, പല മരങ്ങൾ കൊണ്ടുള്ള മൃദംഗങ്ങൾ, മണ്ണ് കൊണ്ടുള്ള മൃദംഗം മുതലായവ നിർമിച്ചു.[1] മണി അയ്യർ പൊതുരംഗത്തെത്തുമ്പോൾ അളകനമ്പി പിള്ള, രഘു അയ്യർ, കോതണ്ഡരാമ അയ്യർ തുടങ്ങിയ പ്രമുഖരായിരുന്നു കർണ്ണാടക സംഗീത ലോകത്തെ അറിയപ്പെടുന്ന മൃദംഗവാദ്യക്കാർ. എന്നാൽ അതുല്യമായ താളലയബോധം സ്വായത്തമാക്കിയിരുന്ന മണി അയ്യർ അധികം വൈകാതെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന മൃദംഗവാദകനായി.

പിന്നീട് പുകൾപെറ്റ സംഗീതജ്ഞർക്കെല്ലാം ഒപ്പം മൃദംഗത്തിൽ മണി അയ്യർ ഉണ്ടായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവത് , ശമ്മാങ്കുടി ശ്രീനിവാസയ്യർ, അരയക്കുട്ടി, എം.ഡി.രാമനാഥൻ അങ്ങിനെ നീളുന്നു ആ പട്ടിക.

പിന്നീട് അങ്ങോട്ട് താളവാദ്യ ലോകത്ത് മണി അയ്യരുടെ കീർത്തി പരക്കുകയായിരുന്നു.

1965 ൽ എഡിൻബർഗ് ഫെസ്റ്റിവലിലും 1975 ൽ കോമൺ വെൽത്ത് ഫെസ്റ്റിവലിലും മണി അയ്യരുടെ കൈവിരലുകളുടെ താളഭംഗി ലോകം കണ്ടറിഞ്ഞു. അമേരിക്കയിലെ സന്ദർശന വേളയിൽ താളവാദ്യ ചക്രവർത്തി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആദരവോടെയാണ് അന്ന് ഓരോ വേദികളിലും അമേരിക്കൻ ജനത മണി അയ്യരെ സ്വീകരിച്ചത്.

മനസ്സും ഹൃദയവും കൈവിരലുകളും ഒരേ താളത്തിൽ സമ്മേളിപ്പിച്ച കലാകാരനായിരുന്നു പാലക്കാട് ടി.എസ്.മണി അയ്യർ.

ശുദ്ധ സംഗീതത്തിനെ ഉപാസകനായിരുന്ന അദ്ദേഹം മൈക്ക് സംഗീതത്തിന്റെ തനിമ ചോർത്തികളയുമെന്ന് ഒരു അഭിപ്രായം ഉണ്ടായിരുന്നു.

മൃദംഗവാദനത്തിലെ പരമ്പരാഗത രീതികൾ പലതും മണി അയ്യർ പരിഷ്ക്കരിച്ചു. തനിയാവർത്തനത്തിന് പുതിയൊരു ശൈലി രൂപപ്പെടുത്തി. മാത്രമല്ല കൂടുതൽ കൃതികൾക്ക് അദ്ദേഹത്തിൻറെ മൃദംഗത്തിലൂടെ ശബ്ദഭംഗി കൈവന്നു.

അദ്ദേഹത്തിൻറെl മൃദംഗവാദനത്തിന് ദൈവിക സ്പർശവും അതുപോലെ പ്രതിഭയുടെ അപൂർവമായ ചൈതന്യവുമുണ്ടായിരുന്നു

മൃദംഗമുണ്ടായതു പാലക്കാട് മണി അയ്യർക്കു വേണ്ടിയായിരുന്നേ എന്നുപോലും പലരും സംശയിച്ചു. മണി അയ്യർ കൊട്ടിക്കയറിയ ഉയരങ്ങളിലേക്കു ചെന്നെത്തുക വളരെ ദുഷഷ്കരം.

ഒട്ടനവധി ശിഷ്യ സമ്പത്തിന് ഉടമകൂടിയായിരുന്നു മണി അയ്യർ. ഉമയാൾപുരം ശിവരാമൻ, പാലക്കാട് രഘു അയ്യരുടെ പുത്രൻ രാജാമണി തുടങ്ങിയ പല പ്രശസ്തരും അതിൽ ഉൾപ്പെടും.

ബഹുമതികൾ

[തിരുത്തുക]

നിരവധി ബഹുമതികൾ മണി അയ്യരെ തേടി എത്തിയിട്ടുണ്ട്. 1971ൽ പത്മവിഭൂഷൺ ,1967ൽ കർണ്ണാടക സംഗീത ലോകത്തെ അപൂർവ്വ ബഹുമതിയായ “സംഗീത കലാനിധി” തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ച ബഹുമതികളിൽ ചിലതാണ്. മണി അയ്യർ തന്റെ ജീവിതകാലത്തു തന്നെ ഒരു ഇതിഹാസമായി വാഴ്ത്തപ്പെട്ടിരുന്നു.

1940ൽ തിരുവിതാംകൂർ മഹാരാജാവ് ആസ്ഥാനവിദ്വാൻ പദവി നൽകി. 1967ൽ മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീതകലാനിധി പട്ടം. 1971 പദ്മഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. [2] "ആകാശത്തിനു സമാനം ആകാശം, സമദ്രത്തിനു സമാനം സമുദ്രം, മണി അയ്യർക്കു സമാനം മണി അയ്യർ" എന്നാണ് ശെമ്മാങ്കുടി ശ്രീനിവാസയ്യർ വിശേഷിപ്പിച്ചത്

എന്നാൽ ടൈഗർ വരദാചാരി പറഞ്ഞത് " സാധാരണ സമയങ്ങളിൽ മണി അയ്യർക്ക് മറ്റ് എല്ലാവരെയും പോലെ പത്തു വിരലുകളാണ് ഉള്ളത്, എന്നാൽ അദ്ദേഹം മൃദംഗം വായിച്ചുതുടങ്ങിയാൽ അൻപതു വിരലുകൾ ഉണ്ടോ എന്ന് തോന്നി പോവും"

1981 മെയ് 30ന് മഹാനായ ആ കലാകാരനെ ലോകത്തിന് നഷ്ടമായി എങ്കിലും ആസ്വാദക മനസ്സുകളിൽ മണി അയ്യർ ഇന്നും ജീവിക്കുന്നു.

1975ൽ പൊതുപരിപാടികൾ അവസാനിപ്പിച്ച്, കൃഷ്‌ണമൂർത്തി ഫൗണ്ടേഷനു കീഴിലുള്ള ഋഷിവാലി സ്‌കൂളിൽ സംഗീതം പഠിപ്പിച്ചു കഴിയാൻ മണി അയ്യർ തീരുമാനിച്ചു. സംഗീതപ്രേമികൾക്കു തീരാനഷ്‌ടമായിരുന്നു അത്. ഒടുവിൽ എംജിആറിന്റെ അഭ്യർഥനയെത്തുടർന്ന് മൃദംഗമാന്ത്രികൻ കച്ചേരികളിലേക്കു തിരികെയത്തി. [1]

1981 മെയ് 30നു എറണാകുളം ജില്ലയിലെ കളമശേരിയിൽ, മൂത്തമകൻ രാജാമണിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

മൃദംഗത്തിന്റെ പരിചരണം

[തിരുത്തുക]

മദ്ദളത്തിന്റെയും തിമിലയുടെയും ചെണ്ടയുടെയും താളങ്ങളെ അദ്ദേഹം മൃദംഗത്തിലേക്ക് ആവാഹിച്ചു വരുത്തുമായിരുന്നു.[1]

വാദ്യത്തിന്റെ പരിചരണത്തിൽ മണി അയ്യർ ഏറെ ശ്രദ്ധാലുവായിരുന്നു. ദൂരേയ്ക്കു കച്ചേരികൾക്കു പോകുമ്പോൾ ഒരു റിപ്പയററും ഉണ്ടാകും. ഫർലാന്ത് എന്നു പേരുള്ള, തഞ്ചാവൂർ സ്വദേശി ഏറെക്കാലം അദ്ദേഹത്തിന്റെ മൃദംഗ റിപ്പയറർ ആയിരുന്നു. അദ്ദേഹത്തിന്റെ മൃദംഗ നിർമ്മാണവും പരിചണവും തൃപ്തിപ്പെട്ട ഒരു സന്ദർഭത്തിൽ തനിക്കു കിട്ടിയ പൊന്നാട അദ്ദേഹം ഫർലാന്തിനെ പുതപ്പിക്കുകയുണ്ടായി. തുടർന്നു രാജമാണിക്യം എന്നൊരാൾ സഹായിയായി വന്നു.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "മൃദംഗമുണ്ടായതു പാലക്കാട് മണി അയ്യർക്കു വേണ്ടിയായിരുന്നോ?". manoramaonline.com. 2020 മാർച്ച് 10. Retrieved 2020 ഏപ്രിൽ 07. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://www.dashboard-padmaawards.gov.in/?Year=1971-1971&Award=Padma%20Bhushan&Place=Tamil%20Nadu&Field=Art[പ്രവർത്തിക്കാത്ത കണ്ണി] | Padma Bhushan Awardees 1971
  3. വിജയകൃഷ്ണൻ, എൻ.പി (September 17, 2020). "ഗുരുപാതയിലെ മൃദംഗമാധുരി". സമകാലീന മലയാളം. Archived from the original on 2020-09-18. Retrieved September 18, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പാലക്കാട്_മണി_അയ്യർ&oldid=3970952" എന്ന താളിൽനിന്ന് ശേഖരിച്ചത്