എ.സി.എൻ. നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. C. N. Nambiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.സി.എൻ. നമ്പ്യാർ
Subhas Bose with Emilie, Nambiar, and others, Bad Gastein, Austria, December 1937.jpg
എ.സി.എൻ. നമ്പ്യാർ, ഹൈദി ഫുളോപ്-മില്ലർ, സുഭാസ് ചന്ദ്ര ബോസ്, എമിലി ഷെൻകിൽ, അമിയ നാഥ് ബോസ് എന്നിവർ ആസ്ട്രിയയിലെ ബാഡ് ഗാസ്റ്റേനിൽ (ഇടതു നിന്ന് വലത്തേക്ക്)
ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ
ഔദ്യോഗിക കാലം
1955–1958
മുൻഗാമിസുബിമാൽ ദത്ത്
വ്യക്തിഗത വിവരണം
ജനനം1896 (1896)
മരണം17 ജനുവരി 1986(1986-01-17) (പ്രായം 89–90)
പങ്കാളി(കൾ)
ജോലിപത്രപ്രവർത്തകൻ; സ്വാതന്ത്ര്യസമര സേനാനി; ഉദ്യോഗസ്ഥൻ
പുരസ്കാരങ്ങൾ1958 പത്മ ഭൂഷൺ

സുഭാസ് ചന്ദ്രബോസിന്റെ സുഹൃത്തായിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഒരു മലയാളി ആയിരുന്നു എ. സി. എൻ. നമ്പ്യാർ (അറത്തിൽ ചന്തേത്ത് നാരായണൻ നമ്പ്യാർ) (1896–1986).[1] തലശ്ശേരിയിൽ ജനിച്ച ഇദ്ദേഹം ജീവിതകാലം ഏതാണ്ട് മുഴുവനും സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് യൂറോപ്പിലായിരുന്നു ചെലവഴിച്ചിരുന്നത്.[2]

യൂറോപ്പിൽ[തിരുത്തുക]

യുദ്ധാനന്തരം[തിരുത്തുക]

ശത്രുവിനോട് സഹകരിച്ചതിന് യുദ്ധാനന്തരം നമ്പ്യാർ ജയിലിലായി. സ്വിറ്റ്‌സർലാന്റിലേക്ക് രക്ഷപ്പെട്ട അദ്ദേഹത്തിന് ബ്രിട്ടീഷുകാരുടെ താൽപ്പര്യത്തിനുവിരുദ്ധമായി നെഹ്രുവിന്റെ ഇടക്കാല സർക്കാർ ഇന്ത്യൻ പാസ്‌പോർട്ട് നൽകി.[3] ബേർണിലെ ഇന്ത്യൻ സ്ഥാനപതിയായി അദ്ദേഹം നിയമിതനായി. തുടർന്ന് സ്കാൻഡിനേവിയയിലെ ഇന്ത്യൻ അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു,[4] തുടർന്ന് 1951 -ൽ ജർമനിയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ ആയി നമ്പ്യാരെ നിയമിച്ചു.[3] 1958 -ൽ അദ്ദേഹത്തിന് പദ്മഭൂഷൻ നൽകുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിന്റെ യൂറോപ്പിലെ ലേഖകനായിരുന്നു അവസാനകാലം അദ്ദേഹം.[4]

വ്യക്തിജീവിതം[തിരുത്തുക]

വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെയും അറത്തിൽ കണ്ടത്തിൽ കല്യാണി അമ്മയുടെയും നാലാമത്തെ മകനായി കണ്ണൂർ ജില്ലയിലെ തലശ്ശേരി പൊന്ന്യത്ത് 1896-ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കതിരൂർ മിഷൻ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദിരാശി ലോ സ്കൂളിൽ ചേർന്നു[5]. അവിടെ വെച്ച് സരോജിനി നായിഡുവിന്റെ സഹോദരിയായിരുന്ന സുഹാസിനി ചതോപാദ്ധ്യായയുമായി പ്രണയത്തിലാവുകയും പിന്നീട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് രണ്ടു പേരും ഇംഗ്ലണ്ടിലേക്ക് ചേക്കേറി[5]. പിന്നീട് അവർ വിവാഹമോചിതരായി. 1986 ജനുവരി 17-ന് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇദ്ദേഹം അന്തരിച്ചു[5].

അവലംബം[തിരുത്തുക]

  1. Sonia Gandhi, Two Alone Together, page xxvii, Penguin Books India, 2004 ISBN 0143032453.
  2. Bose, Sugata. His Majesty's Opponent. Cambridge, MA: Belknap Press, 2011.
  3. 3.0 3.1 Joanne Miyang Cho, Eric Kurlander, Douglas T McGetchin, Transcultural Encounters Between Germany and India, page 148, Routledge, 2013 ISBN 1317931645.
  4. 4.0 4.1 dna, "Netaji Subhash Chandra Bose deputy, Jawaharlal Nehru aide was Soviet spy: British documents", 25 October 2014
  5. 5.0 5.1 5.2 ഹിറ്റ്ലർ തടവിലിട്ട ഏക മലയാളി- എ.സി.എൻ നമ്പ്യാരുടെ അറിയാക്കഥ - ഏഷ്യാനെറ്റ് ന്യൂസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.സി.എൻ._നമ്പ്യാർ&oldid=3671676" എന്ന താളിൽനിന്ന് ശേഖരിച്ചത്