എം. ലീലാവതി
ഡോ. എം.ലീലാവതി | |
---|---|
![]() ഡോ. എം.ലീലാവതി | |
ജനനം | |
വിദ്യാഭ്യാസം | ഡോക്ടറേറ്റ് |
തൊഴിൽ | നിരൂപക , അധ്യാപിക |
ജീവിതപങ്കാളി(കൾ) | സി. പുരുഷോത്തമമേനോൻ |
കുട്ടികൾ | അജയൻ, വിനയൻ |
മാതാപിതാക്ക(ൾ) | കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടി , മുണ്ടനാട് നങ്ങയ്യമാണ്ടൽ |
സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട് [1][2].
ജീവിതരേഖ[തിരുത്തുക]
1927 സെപ്തംബർ 16-ന് ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ്മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്ന കവിതയിൽ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സി.ജി. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.
പുരസ്കാരങ്ങൾ[3][തിരുത്തുക]
- സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1976) - വിശ്വോത്തരമായ വിപ്ലവേതിഹാസം
- ഓടക്കുഴൽ അവാർഡ് (1978)-വർണ്ണരാജി
- കേരള സാഹിത്യ അക്കാദമി അവാർഡ്(1980)-വർണ്ണരാജി [4][5]
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1987)-കവിതാധ്വനി
- വിലാസിനി അവാർഡ്(2002) -അപ്പുവിന്റെ അന്വേഷണം
- ബഷീർ പുരസ്കാരം (2005) -
- വയലാർ രാമവർമ അവാർഡ്(2007) -അപ്പുവിന്റെ അന്വേഷണം
- സി.ജെ.തോമസ് സ്മാരക അവാർഡ്(1989) -സത്യം ശിവം സുന്ദരം
- നാലപ്പാടൻ അവാർഡ് (1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
- എൻ.വി.കൃഷ്ണവാര്യർ അവാർഡ്(1994) - ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
- ലളിതാംബിക അന്തർജ്ജനം അവാർഡ്(1999) -
- പത്മപ്രഭാ പുരസ്കാരം (2001) - സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക്
- തായാട്ട് അവാർഡ്(2005) -അപ്പുവിന്റെ അന്വേഷണം
- ഗുപ്തൻ നായർ സ്മാരക അവാർഡ്(2007) -
- ബാലാമണിയമ്മ അവാർഡ് (2005 )
- പത്മശ്രീ പുരസ്കാരം (2008) - മലയാള സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾക്ക്
- വി.കെ. നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയൽ അവാർഡ് (2010)
- സമസ്ത കേരളാ സാഹിത്യ പരിഷത് അവാർഡ് (2010 )
- എഴുത്തച്ഛൻ പുരസ്‌കാരം (2010) - മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് [6]
- മാതൃഭൂമി സാഹിത്യ പുരസ്‌കാരം - 2012[7]
- ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2015) </ref>http://www.mathrubhumi.com/thiruvananthapuram/malayalam-news/thiruvananthapuram-1.794717
- വിവർത്തനത്തിനുള്ള 2019ലെ കേന്ദ്ര സാഹത്യ അക്കാഡമി പുരസ്കാരം
പ്രധാനകൃതികൾ[8][തിരുത്തുക]
- ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം
- അപ്പുവിന്റെ അന്വേഷണം
- വർണ്ണരാജി
- അമൃതമശ്നുതേ
- കവിതാരതി
- നവതരംഗം
- വിശ്വോത്തരമായ വിപ്ലവേതിഹാസം
- മഹാകവി വള്ളത്തോൾ
- ശൃംഗാരചിത്രണം - സി.വിയുടെ നോവലുകളിൽ
- ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ
- ഫ്ളോറൻസ് നൈറ്റിംഗേൽ
- അണയാത്ത ദീപം
- മൌലാനാ അബുൾ കലാം സാദ്
- മഹാകവി ജി.ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി)
- ഇടശ്ശേരി ഗോവിന്ദൻ നായർ (ഇംഗ്ലീഷ് കൃതി)[9]
- കവിതയും ശാസ്ത്രവും
- കണ്ണീരും മഴവില്ലും
- നവരംഗം
- വിശ്വോത്തരമായ വിപ്ലവേതിഹാസം
- ജിയുടെ കാവ്യജീവിതം
- മലയാള കവിതാസാഹിത്യ ചരിത്രം
- കവിതാധ്വനി
- സത്യം ശിവം സുന്ദരം
- ശൃംഗാരാവിഷ്കരണം സി വി കൃതികളിൽ
- ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ- ഒരു പഠനം
- ഉണ്ണിക്കുട്ടന്റെ ലോകം
- നമ്മുടെ പൈതൃകം
- ബാലാമണിയമ്മയുടെ കവിതാലോകങ്ങൾ
- ഭാരതസ്ത്രീ
- അക്കിത്തത്തിന്റെ കവിത
അവലംബം[തിരുത്തുക]
- ↑ http://www.hindu.com/2008/01/26/stories/2008012660110400.htm
- ↑ http://india.gov.in/myindia/padmashri_awards_list1.php
- ↑ ഡോ.എം.ലീലാവതി (2006). നമ്മുടെ പൈതൃകം. ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച്ച് സെന്റര്. Cite has empty unknown parameters:
|1=
and|2=
(help) - ↑ http://www.mathrubhumi.com/books/awards.php?award=15
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "ഡോ.എം.ലീലാവതിക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. 1 നവംബർ 2010. ശേഖരിച്ചത് 1 നവംബർ 2010.
- ↑ http://www.mathrubhumi.com/books/article/news/2096/
- ↑ ഡോ.എം.ലീലാവതി (2006). നമ്മുടെ പൈതൃകം. ലേബർഇന്ത്യ എഡ്യൂക്കേഷണൽ റിസർച്ച് സെന്റർ. Cite has empty unknown parameters:
|1=
and|2=
(help) - ↑ "geocities". ശേഖരിച്ചത് 26 March 2018.
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ M. Leelavathy എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- 1927-ൽ ജനിച്ചവർ
- സെപ്റ്റംബർ 16-ന് ജനിച്ചവർ
- കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ നേടിയ മലയാളസാഹിത്യകാരന്മാർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- പത്മപ്രഭാ പുരസ്കാരം ലഭിച്ചവർ
- പാലക്കാട് വിക്റ്റോറിയ കോളേജിലെ അദ്ധ്യാപകർ
- മഹാരാജാസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൾ
- മഹാരാജാസ് കോളേജിലെ അദ്ധ്യാപകർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- അപൂർണ്ണ ജീവചരിത്രങ്ങൾ