Jump to content

ജോൺ മത്തായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ മത്തായി
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
കലാലയംമദ്രാസ് ക്രിസ്ത്യൻ കോളേജ്
അറിയപ്പെടുന്നത്ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി
കുട്ടികൾരവി ജെ മത്തായി

സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി (1886-1959). ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.[1]. 1948-ലെ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു. രണ്ടു പ്രാവശ്യം ബജറ്റ് അവതരിപ്പിട്ടുണ്ട്. എന്നാൽ 1950-ലെ ബജറ്റിനെക്കുറിച്ചുള്ള പ്രതിഷേധം കാരണം രാജി വെച്ചു.

വിദ്യാഭ്യാസം

[തിരുത്തുക]

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ മത്തായി 1922 മുതൽ 1925 വരെ മദ്രാസ് സർവ്വകലാശാലയുടെ ഒരു പാർട്ട് ടൈം പ്രൊഫസർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് എക്കണോമിക് റിസേർച്ച് (NCAER) സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത മത്തായി അതിന്റെ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. ഇങ്ങനെയാണ് ഇന്ത്യയിലെ ആദ്യ സ്വതന്ത്രമായ സാമ്പത്തിക നയം ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹിയിൽ നിലവിൽ വന്നത്.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ മത്തായി 1922 മുതൽ 1925 വരെ മദ്രാസ് സർവ്വകലാശാലയുടെ ഒരു പാർട്ട് ടൈം പ്രൊഫസർ ആയും മദ്രാസ് പ്രസിഡൻസി കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്

1955 മുതൽ 1957 വരെ മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് 1957 മുതൽ 1959 വരെ കേരള സർവകലാശായിലെ ആദ്യ വൈസ് ചാൻസലറായും സേവനമനുഷ്ടിച്ചു.

അനന്തരവനായ വർഗ്ഗീസ് കുര്യൻ ഇന്ത്യയുടെ ധവള വിപ്ലവത്തിന്റെ പിതാവാണ്. അദ്ദേഹത്തിന്റെ മകൻ രവി ജെ മത്തായി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം കുടുംബാംഗങ്ങൾ ഡോ ജോൺ മത്തായി സെന്റർ എന്നാ സ്ഥാപനം തൃശ്ശൂരിൽ നിർമിച്ചു.

ജോൺ മത്തായി 1934-ൽ ഓർഡർ ഓഫ് ദ ഇന്ത്യൻ എമ്പയറിന്റെ കമ്പാനിയനായി നിയമിതനായി[2].1959 ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു.[3].

കുറിപ്പുകൾ

[തിരുത്തുക]
  1. Reflections on Finance Education and Society. Motilal Banarsidass Publication. p. 114. ISBN 9788120830752. Retrieved 2009-07-22.
  2. London Gazette, 4 June 1934
  3. "Padma Vibhushan Awardees". The National Portal of India. Retrieved 2009-07-10.
"https://ml.wikipedia.org/w/index.php?title=ജോൺ_മത്തായി&oldid=3502273" എന്ന താളിൽനിന്ന് ശേഖരിച്ചത്