ലക്ഷ്മി എൻ. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lakshmi N. Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലക്ഷ്മി എൻ. മേനോൻ
ലക്ഷ്മി എൻ. മേനോൻ.jpg
ജനനം 1899 മാർച്ച് 27(1899-03-27)
മരണം 1994 നവംബർ 30
ദേശീയത ഇന്ത്യൻ
തൊഴിൽ പൊതുപ്രവർത്തനം
പ്രശസ്തി കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത; ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി

കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ[1]. ഇവർ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായിരുന്നു.[2] 1899 മാർച്ച് 27നു് രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു[3]. 1930-ൽ വി.കെ. നന്ദൻ മേനോനെ വിവാഹം കഴിച്ചു. വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. 1957-ൽ പദ്മഭൂഷൺ നൽകപ്പെട്ടിട്ടുണ്ട്.[4]1994 നവമ്പർ 30നു് അന്തരിച്ചു[5].

അവലംബം[തിരുത്തുക]

  1. മലയാള മനോരമ അഭിമാന താരങ്ങൾ
  2. "ലക്ഷ്മി എൻ. മേനോൻ". ഇന്ത്യൻ ഓട്ടോഫ്രാഫ്സ്. ശേഖരിച്ചത് 2013 മേയ് 30. 
  3. Rajya Sabha members biographical sketches 1952 - 2003. rajyasabha.nic.in.
  4. http://www.streeshakti.com/bookL.aspx?author=1
  5. IASSI Quarterly, Volume 15. Indian Association of Social Science Institutions, 1996."https://ml.wikipedia.org/w/index.php?title=ലക്ഷ്മി_എൻ._മേനോൻ&oldid=2422207" എന്ന താളിൽനിന്നു ശേഖരിച്ചത്