Jump to content

ആസാദ് ഹിന്ദ് റേഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Azad Hind Radio
TypeRadio network
Country
AvailabilityInternational

1942 ൽ ജർമ്മനിയിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനായി പൊരുതാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച ഒരു പ്രചരണ റേഡിയോ സേവനമായിരുന്നു ആസാദ് ഹിന്ദ് റേഡിയോ. ജർമ്മനി ആസ്ഥാനമായിരുന്നെങ്കിലും പിന്നീട് സിംഗപ്പൂരിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലെ യുദ്ധാനന്തരം റങ്കൂൺ എന്നിവിടങ്ങളിലേക്ക് മാറ്റി. നേതാജിയുടെ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള യാത്ര പ്രമാണിച്ച് ജർമൻ പ്രവർത്തനങ്ങൾ ജർമനിലെ ഇന്ത്യൻ ലീജിയൺ തലവനും അർസി ഹുകുമേറ്റ് ആസാദ് ഹിന്ദിന്റെ മുൻ അംബാസഡറുമായിരുന്ന എ.സി.എൻ. നമ്പ്യാരിന്റെ നേതൃത്വത്തിൽ തുടർന്നു.[1] [2] [3] [4]

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി, പഞ്ചാബി, പഷ്തു, ഉർദു എന്നീ ഭാഷകളിലായി പ്രതിവാര വാർത്താ ബുള്ളറ്റിനുകൾ വോളന്റിയേഴ്സിനുവേണ്ടി സംപ്രേഷണം ചെയ്തു​. ജർമ്മനിയിലെ ഇന്ത്യൻ ലീജിയണിനും തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്ത്യൻ നാഷണൽ ആർമിയിലുമായുള്ള ബഹുഭൂരിപക്ഷം വോളണ്ടിയർമാരും ഈ ഇന്ത്യൻ ഭാഷകൾ മാത്രമാണ് സംസാരിച്ചിരുന്നത്​.

അനുബന്ധ റേഡിയോ സ്റ്റേഷനുകളുടെ പ്രക്ഷേപണത്തെ എതിർക്കാൻ ആസാദ് ഹിന്ദ് റേഡിയോ ശ്രമിച്ചു. ആസാദ് ഹിന്ദ് റേഡിയോയിലൂടെ നേതാജി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനെബ്ലഫ് ആൻഡ് ബ്ളസ്റ്റർ കോർപ്പറേഷൻ എന്നും ആൾ ഇന്ത്യ റേഡിയോയെ ആന്റി ഇന്ത്യ റേഡിയോ എന്നും പറഞ്ഞു.

അവലംബം

[തിരുത്തുക]
  1. "Netaji's Addresses on Azad Hind Radio". oocities.org. Retrieved 19 February 2014.
  2. Afridi, Sahroz. "Freedom struggle on air". hindustantimes.com. Archived from the original on 13 March 2014. Retrieved 19 February 2014.
  3. "Immortalising the Bengali 'voice' of Bose's Azad Hind Radio in Tokyo". dailymail.co.uk. Retrieved 19 February 2014.
  4. "Netaji to come alive on Azad Hind Radio". newindianexpress.com. Archived from the original on 2014-03-06. Retrieved 19 February 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

ആസാദ് ഹിന്ദ് റേഡിയോയിലെ നേതാജിയുടെ പ്രസംഗങ്ങൾ:

"https://ml.wikipedia.org/w/index.php?title=ആസാദ്_ഹിന്ദ്_റേഡിയോ&oldid=4019590" എന്ന താളിൽനിന്ന് ശേഖരിച്ചത്