കെ.പി. ഹരിദാസ്
(K. P. Haridas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കെ.പി. ഹരിദാസ് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഡോക്ടർ |
താക്കോൽദ്വാര ശസ്ത്രക്രിയാരംഗത്തെ പ്രമുഖ ഡോക്ടർമാരിലൊരാളാണ് കേരളീയനായ ഡോ. കെ. പി. ഹരിദാസ്. 2014 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]തിരുവനന്തപുരം ലോർഡ്സ് ആശുപത്രി ചെയർമാനാണ്.
ജീവിതരേഖ[തിരുത്തുക]
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വിഭാഗം അധ്യാപകനായി സേവനമാരംഭിച്ചു. ഇംഗ്ലണ്ടിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് സർക്കാർ സർവീസിൽനിന്ന് സ്വയം വിരമിച്ചു. കേരളത്തിലെ ആദ്യ കരൾ ശസ്ത്രക്രിയയും താക്കോൽദ്വാര ശസ്ത്രക്രിയയും ഉൾപ്പെടെ നടന്നത് ഡോ. കെ പി ഹരിദാസിന്റെ നേതൃത്വത്തിലായിരുന്നു. ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി ബ്രിട്ടീഷ് പാർലമെന്റിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. [2]
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ (2014)
അവലംബം[തിരുത്തുക]
- ↑ "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.
- ↑ "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. ശേഖരിച്ചത് 26 ജനുവരി 2015.