പി. നംപെരുമാൾസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Namperumalsamy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമേഹ റെറ്റിനോപ്പതിയിൽ വിദഗ്ധനായ ഒരു ഇന്ത്യൻ നേത്രരോഗവിദഗ്ദ്ധനാണ് പി. നംപെരുമാൾസ്വാമി. റെറ്റിന-വിട്രസ് വിദഗ്ദ്ധൻ കൂടിയാണ് അദ്ദേഹം. നിലവിൽ മധുരയിലെ അരവിന്ദ് നേത്ര ആശുപത്രിയുടെ ചെയർമാനാണ് നംപെരുമാൾസ്വാമി. നേത്ര ശസ്ത്രക്രിയയ്ക്ക് അസംബ്ലി-ലൈൻ കാര്യക്ഷമത കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രശസ്തനാണ്. 2010 ൽ ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി നംപെരുമാൾസ്വാമിയെ തിരഞ്ഞെടുത്തു.

നംപെരുമാൽസാമിയുടെ അധ്യക്ഷതയിൽ അരവിന്ദ് നേത്ര ആശുപത്രിക്ക് 2010 ലെ കോൺറാഡ് എൻ. ഹിൽട്ടൺ ഹ്യൂമാനിറ്റേറിയൻ സമ്മാനം ലഭിച്ചു, ഇത് മനുഷ്യരുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിന് അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു സംഘടനയ്ക്ക് വർഷം തോറും നൽകപ്പെടുന്നു.

കരിയർ[തിരുത്തുക]

ചിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിലെ ബിരുദാനന്തര ഫെലോയായ നംപെരുമാൾസ്വാമി 1971 ൽ മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിൽ ഇന്ത്യയുടെ ആദ്യത്തെ ലോ വിഷൻ എയ്ഡ് സെന്റർ ആരംഭിച്ചു. നിലവിൽ അരവിന്ദ് നേത്ര ആശുപത്രി ചെയർമാനാണ്.

നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തിരഞ്ഞെടുക്കപ്പെട്ട ഫെലൊയായ നംപെരുമാൾസ്വാമി[1] ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ അവാർഡ് ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. "List of Fellows - NAMS" (PDF). National Academy of Medical Sciences. 2016. Retrieved March 19, 2016.
  2. "Padma Shri Awardees". india.gov.in. Retrieved 1 May 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._നംപെരുമാൾസ്വാമി&oldid=3558537" എന്ന താളിൽനിന്ന് ശേഖരിച്ചത്