കല്യാൺ ബാനർജി
Kalyan Banerjee | |
---|---|
ജനനം | New Delhi, India |
തൊഴിൽ | Homoeopath |
അറിയപ്പെടുന്നത് | Homoeopathy |
പുരസ്കാരങ്ങൾ | Padma Shri |
വെബ്സൈറ്റ് | www |
ന്യൂഡൽഹിയിൽ നിന്നുള്ള ഒരു ഇന്ത്യൻ ഹോമിയോപ്പതി ഡോക്ടറാണ് കല്യാൺ ബാനർജി.[1] മിഹിജാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയുടെ പൂർവ്വവിദ്യാർത്ഥിയായ അദ്ദേഹം 1977 മുതൽ ന്യൂഡൽഹിയിലെ ചിത്രരഞ്ജൻ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമിയോ ഹെൽത്ത് കെയർ സെന്റർ ഡോ. കല്യാൺ ബാനർജി ക്ലിനിക്കിന്റെ സ്ഥാപകനാണ്. [2] സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, മുമ്പ് അവരുടെ ഗവേണിംഗ് കൗൺസിൽ അംഗം, ആയുഷ് മന്ത്രാലയത്തിന്റെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (സിസിആർഎച്ച്) തുടങ്ങി നിരവധി സർക്കാർ ഏജൻസികളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. ഹോമിയോപ്പതി ഫാർമക്കോപ്പിയ കമ്മിറ്റിയിലും സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റിയിലും സ്ഥാനം വഹിക്കുന്നു.[3] വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് 2009 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [4]
അവലംബം
[തിരുത്തുക]- ↑ "Nothing bitter here about HOMEOPATHY". Times of India. 2009. Archived from the original on 2 March 2016. Retrieved 24 February 2016.
- ↑ "8 docs among 26 Padma awardees". Times of India. 25 January 2009. Retrieved 24 February 2016.
- ↑ "Homeopathy needs active promotion from Indian govt". Zee News. 1 September 2015. Retrieved 24 February 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 15 November 2014. Retrieved 3 January 2016.