ടി.വി. ദേവരാജൻ
T. V. Devarajan | |
---|---|
ജനനം | Thrissur, Kerala, India |
തൊഴിൽ | Medical Doctor |
ജീവിതപങ്കാളി(കൾ) | Lakshmi Devarajan |
കുട്ടികൾ | Sangeetha Devarajan |
മാതാപിതാക്ക(ൾ) | T. K. Viswanathan Ranganayaki |
പുരസ്കാരങ്ങൾ | Padma Shri B. C. Roy Award |
ഒരു ഇന്ത്യൻ മെഡിക്കൽ ഡോക്ടറും ജനറൽ ഫിസിഷ്യനുമാണ് ഡോ. ടി.വി. ദേവരാജൻ. വൈദ്യരംഗത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ 2013 ൽ അദ്ദേഹത്തിനെ രാജ്യത്തെ നാലമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.[1]
ജീവചരിത്രം
[തിരുത്തുക]ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ തൃശൂരിലാണ് ദേവരാജൻ ജനിച്ചത്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറൽ മെഡിസിനിൽ എംഡി, ഡിഎസ്‌സി ബിരുദങ്ങൾ നേടി. [2] 2007 ൽ ഗ്ലാസ്ഗോയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്നും ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.[3][4]
മദ്രാസ് മെഡിക്കൽ കോളേജിലെ ഫാക്കൽറ്റിയായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്, അവിടെ അദ്ദേഹം 29 വർഷം ശമ്പളം വാങ്ങാതെ പഠിപ്പിച്ചു.[3][5] പിന്നീട് പ്രൊഫസർ എന്ന നിലയിൽ കിരുമ്പാക്കത്തെ ആരുപാഡൈ വീഡു മെഡിക്കൽ കോളേജിലേക്ക് മാറി. അവിടെ അദ്ദേഹം ഇപ്പോഴും ജനറൽ മെഡിസിൻ പഠിപ്പിക്കുന്നു. 1986 മുതൽ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലുകളിൽ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനായിരുന്നു അദ്ദേഹം.[4]
എയ്ഡ്‌സ് ടു ക്ലിനിക്കൽ മെഡിസിൻ,[6] മെഡിസിൻ ഇൻ എ നട്ട്ഷെൽ,[7] ക്ലിനിക്കൽ മെഡിസിൻ മെയ്ഡ് ഈസി,[8] മെഡിക്കൽ അഡ്വൈസ് ഫോർ ഹെൽത്തി ലൈഫ് എന്നീ നാല് പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.[9]
ദേശീയ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച 28 ലേഖനങ്ങൾ ഡോ ദേവരാജന്റെ പേരിലുണ്ട്.[4][10] കൂടാതെ ഗവേഷണ പ്രവർത്തനങ്ങളിൽ അദ്ദേഹം വിദ്യാർത്ഥികളെ സഹായിക്കുന്നു.[11] അദ്ദേഹത്തിന് ശസ്ത്രക്രിയ, ഗൈനക്കോളജി, വൈദ്യശാസ്ത്രം, നേത്രവിജ്ഞാനം എന്നിവയിൽ മെഡിക്കൽ വിദ്യാർത്ഥിയെന്ന നിലയിൽ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻസ്പെക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏതാനും സർവകലാശാലകളുടെ പരീക്ഷകനായ ദേവരാജൻ[4] തമിഴ്‌നാട്ടിലെ ചെന്നൈയിലെ ചെറ്റ്പേട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.[12] മകൾ സംഗീത പിതാവിന്റെ പാത പിന്തുടർന്ന് യുകെ ആസ്ഥാനമായി ജോലിചെയ്യുന്ന ഒരു ഗൈനക്കോളജിസ്റ്റും റോയൽ കോളേജ് ഓഫ് ഗൈനക്കോളജിസ്റ്റിലെ അംഗവുമാണ്.[3]
കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ[13] , അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യയുടെ ചെന്നൈ ചാപ്റ്റർ തുടങ്ങിയ പ്രൊഫഷണൽ ബോഡികളിലും ദേവരാജൻ അംഗമാണ്.[14] ഒരു വൈദ്യശാസ്ത്ര പുസ്തകം തയ്യാറാക്കുന്നതിൽ അദ്ദേഹം എഡിറ്റർ ഇൻ ചീഫ് കൂടിയാണ്. ബിഎംജെയുടെ വൈദ്യശാസ്ത്ര ഓസ്കാർ അവാർഡുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗം കൂടിയാണ് അദ്ദേഹം. നിരവധി സർവകലാശാലകളിൽ എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി പരീക്ഷകനാണ് അദ്ദേഹം.
അവാർഡുകളും അംഗീകാരങ്ങളും
[തിരുത്തുക]ഒരു മികച്ച അദ്യാപകൻ എന്ന നിലയിൽ ദേവരാജനെ 2003 ൽ ഡോ. ബിസി റോയ് അവാർഡ് നൽകി ആദരിച്ചു.[3][4][5] 2013 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.
പരാമർശങ്ങൾ
[തിരുത്തുക]- ↑ PTI (26 January 2013). "List of Padma awardees". The Hindu. Retrieved 18 October 2018.
- ↑ "Sehat". Sehat. 2014. Retrieved 24 October 2014.
- ↑ 3.0 3.1 3.2 3.3 "FRCP, The Thindu". The Thindu. 29 July 2007. Retrieved 24 October 2014.
- ↑ 4.0 4.1 4.2 4.3 4.4 T. V. Devarajan, L. Vijayasundaram (2008). Medicine in Nutshell. Jaypee Brothers. p. 358. ISBN 9788184481716. Retrieved 23 October 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 5.0 5.1 "The Hindu". The Hindu. 26 January 2013. Retrieved 23 October 2014.
- ↑ Devarajan, Vijayasundaram (2008). Aids to Clinical Medicine (PDF). Jaypee Brothers. ISBN 978-81-8448-171-6. Archived from the original (PDF) on 2021-05-18. Retrieved 24 October 2014.
- ↑ Medicine in Nutshell, book reference. Jaypee Brothers. 2008. p. 358. ISBN 9788184481716. Retrieved 24 October 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ T. V. Devarajan, L. Vijayasundaram (2008). Clinical Medicine Made Easy. Jaypee Brothers. p. 358. ISBN 9788184481716. Retrieved 24 October 2014.
- ↑ "Medical Advice for Healthy Life". Indian Express. 5 October 2013. Archived from the original on 2016-03-04. Retrieved 23 October 2014.
- ↑ "A Challenging Case of Intra-abdominal Sepsis with Multiorgan Failure: An Emerging Role of Intravenous Immunoglobulin in Sepsis". Journal of the Association of Physicians of India. January 2014. Archived from the original on 2016-03-04. Retrieved 23 October 2014.
- ↑ "CTRI". CTRI. 2014. Retrieved 23 October 2014.
- ↑ "Doctor vista". Doctor vista. 2014. Archived from the original on 2016-03-04. Retrieved 23 October 2014.
- ↑ "CSI". CSI. 2014. Retrieved 23 October 2014.
- ↑ "API". API. 2014. Archived from the original on 2016-03-03. Retrieved 24 October 2014.
പുറം കണ്ണികൾ
[തിരുത്തുക]- "Padma Awards List". Indian Panorama. 2014. Retrieved 12 October 2014.
- "Reference on PurpleHealth". 2014. PurpleHealth. Retrieved 23 October 2014.
- "Reference on Sehat". Sehat. 2014. Retrieved 23 October 2014.