മൊഹീന്ദർ നാഥ് പാസ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. N. Passey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊഹീന്ദർ നാഥ് പാസ്സി
M. N. Passey
ജനനം1934
India
മരണം30 May 2002
പുരസ്കാരങ്ങൾPadma Shri

ഒരു ഇന്ത്യൻ ഡോക്ടറായിരുന്നു മൊഹീന്ദർ നാഥ് പാസ്സി (1934-2002).[1][2] വാതരോഗവിദഗ്ദ്ധനും ഇന്ത്യൻ രാഷ്ട്രപതിയുടെ ഓണററി ഫിസിഷ്യനുമായിരുന്നു അദ്ദേഹം.[3] ഗ്വാളിയറിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇർവിൻ ഹോസ്പിറ്റലിൽ മെഡിക്കൽ രജിസ്ട്രാറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1964 ൽ ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം മെഡിക്കൽ സ്പെഷ്യലിസ്റ്റായി 1985 വരെ അവിടെ തുടർന്നു. കൺസൾട്ടന്റായും മെഡിസിൻ വിഭാഗം മേധാവിയായും വിരമിച്ചു. വിരമിച്ചതുനുശേഷം അദ്ദേഹം 2002 മെയ് 30 ന് മരിക്കുന്നതുവരെ മഹാലക്ഷ്മി ആശുപത്രിയിൽ[4]ജോലി ചെയ്തു. 1991 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിനു നൽകി.[5]

അവലംബം[തിരുത്തുക]

  1. "Ilaaj profile". Ilaaj. 2015. ശേഖരിച്ചത് 6 October 2015.
  2. "Dr. Mohinder Nath Passey". MedIndia. 2015. ശേഖരിച്ചത് 6 October 2015.
  3. S. J. Gupta (2002). "Dr. Mohinder Nath Passey : 1934 - 2002" (PDF). J Indian Rheumatol Assoc. 10 (57).[പ്രവർത്തിക്കാത്ത കണ്ണി]
  4. "Tribute" (PDF). Med India. 2015. ശേഖരിച്ചത് 6 October 2015.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 15 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2015.
"https://ml.wikipedia.org/w/index.php?title=മൊഹീന്ദർ_നാഥ്_പാസ്സി&oldid=3789257" എന്ന താളിൽനിന്ന് ശേഖരിച്ചത്