ലക്ഷ്മിക്കുട്ടി അമ്മ
Lakshmikutty | |
---|---|
ജനനം | 1943 |
ദേശീയത | Indian |
പൗരത്വം | Indian |
പുരസ്കാരങ്ങൾ | Padma Shri 2018 |
ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരത്തുള്ള കല്ലാർ വനമേഖലയിൽ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ലക്ഷ്മിക്കുട്ടി അമ്മ.[1] ലക്ഷ്മിക്കുട്ടി അമ്മയെ രാജ്യം 2018-ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[2] നാട്ടുവൈദ്യ ചികിത്സയിൽ വിദേശ രാജ്യങ്ങളിൽ ഇവർ പ്രസിദ്ധയാണ്. ഉഗ്രവിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ലക്ഷ്മിക്കുട്ടി അമ്മ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്. വിഷചികിത്സയിലെ ഈ പ്രാഗല്ഭ്യത്തിന് 1995-ൽ സംസ്ഥാന സർക്കാർ വൈദ്യരത്നം പുരസ്കാരം നൽകി ആദരിച്ചിരുന്നു. സ്വദേശികൾ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേർ ലക്ഷ്മിക്കുട്ടിയുടെ നാട്ടറിവ് പഠിക്കാൻ മൊട്ടന്മൂട് കോളനിയിലേക്ക് എത്താറുണ്ട്. ഫോൿലോർ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ് സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അറിയുന്ന ഈ എട്ടാം ക്ലാസുകാരി ലക്ഷ്മിക്കുട്ടി അമ്മ. [3]
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ ലക്ഷ്മിക്കുട്ടി നൽകിയ സംഭാവനകളെക്കുറിച്ച് സംസാരിച്ചു. ആളുകൾ അവരെ ‘വനമുത്തശ്ശി’ എന്നാണ് വിളിക്കുന്നത്. കൂടാതെ അവർ തെക്കൻ സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നാട്ടു വൈദ്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുന്നു.[4]
ജീവിതരേഖ
[തിരുത്തുക]ആദിവാസി മൂപ്പനായിരുന്ന ശീതങ്കൻ ചാത്താടി കാണിയുടേയും വയറ്റാട്ടിയായിരുന്ന കുഞ്ചുത്തേവിയുടേയും മകളായി 1944-ൽ തിരുവനന്തപുരം കല്ലാറിലുള്ള മൊട്ടമൂട് ആദിവാസി ഗ്രാമത്തിൽ ജനിച്ചു. 6 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. 4 മക്കളേയും പഠിപ്പിച്ചത് അമ്മയാണ്. ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ലഭിച്ച ഊരിലെ പെൺകുട്ടി ലക്ഷ്മിക്കുട്ടിയായിരുന്നു. 5 ക്ലാസ് വരെ വിതുരയിലും 8 വരെ കല്ലാറിലും പഠിച്ചു. സംസ്കൃതവും ഹിന്ദിയും അഭ്യസിച്ചു. 1959 ൽ അമ്മാവന്റെ മകനായ മാത്തൻ കാണിയെ വിവാഹം ചെയ്തു. ധരണീന്ദ്രൻ ( 2005 -ൽ കാട്ടാനയുടേ കുത്തേറ്റ് മരിച്ചു, ശിവപ്രസാദ്, ലക്ഷമണൻ (ചിത്രകാരനായിരുന്നു) എന്നിങ്ങനെ മൂന്നു മക്കൾ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-18. Retrieved 2018-02-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-29. Retrieved 2018-02-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-27. Retrieved 2018-02-18.
- ↑ "Grandmother of the jungle and Medical Messiah: Meet the Padma Shri awardees from Kerala". The News Minute. 2018-01-25. Retrieved 2018-01-29.