രവി കണ്ണൻ ആർ
രവി കണ്ണൻ ആർ | |
---|---|
![]() മുൻ മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരി മെഡിസിൻ മഹാവീർ അവാർഡ് രവി കൃഷ്ണൻ ആർ-ന് നൽകുന്നു | |
ദേശീയത | ഇന്ത്യക്കാരൻ |
തൊഴിൽ | ഓങ്കോളജിസ്റ്റ് |
അറിയപ്പെടുന്നത് | അർബുദരോഗികൾക്ക് സൗജന്യമായി ചികിൽസ നൽകുന്നതിൽ |
Medical career | |
Field | ഓങ്കോളജി |
ഇന്ത്യയിലെ ആസാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർജിക്കൽ ഗൈനക്കോളജിസ്റ്റാണ് രവി കണ്ണൻ ആർ. അദ്ദേഹം കാൻസർ രോഗികളെ ചികിൽസിക്കുന്ന ലാഭരഹിതമായി പ്രവർത്തിക്കുന്ന കച്ചാർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ (CCHRC) ഡിറക്ടർ ആണ്.[1] ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിന്റെ മുൻ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ മുൻതലവനുമാണ് രവി കണ്ണൻ. ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ അവാർഡിന് അദ്ദേഹം അർഹനായി. [2]
വിദ്യാഭ്യാസം[തിരുത്തുക]
ചെന്നൈയിലെ കിൽപാക് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ കണ്ണൻ ന്യൂഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയാ ഓങ്കോളജിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടി. [3]
കരിയർ[തിരുത്തുക]
അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ തലവനായിരുന്നു കണ്ണൻ. 2006 ൽ, ഒരു സഹപ്രവർത്തകന്റെ അഭ്യർഥന മാനിച്ച് അദ്ദേഹം ആദ്യമായി കാച്ചർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ സന്ദർശിച്ചു. അപ്പോഴാണ് സിസിആർസി ഡയറക്ടറെ സന്ദർശിച്ചത്. [3] കണ്ണൻ ചെന്നൈയിൽ നിന്നും തന്റെ പ്രാക്ടീസ് വിട്ടു മാറ്റി അസം ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യ നൽകാൻ 2007 ൽ കുടുംബത്തോടൊപ്പം ആസാമിലെ ബാരാക് വാലിയിലേക്ക് താമസം മാറ്റുകയും കച്ചാർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ ഡിറക്ടർ ആവുകയും ചെയ്തു.[4]
അവാർഡുകൾ[തിരുത്തുക]
- ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡ് പത്മശ്രീ അദ്ദേഹത്തിന് 2020 ജനുവരി 26 ന് നൽകി. [5]
- വൈദ്യശാസ്ത്രത്തിൽ മഹാവീർ അവാർഡ് 2013 ൽ അദ്ദേഹത്തിന് നൽകി. [6]
അവലംബം[തിരുത്തുക]
- ↑ "Dr. Ravi Kannan, Director of Cachar Cancer Hospital and Research Centre felicitated at Silchar - Sentinelassam". The Sentinel (Guwahati) (ഭാഷ: ഇംഗ്ലീഷ്). 2020-02-06. ശേഖരിച്ചത് 2020-10-30.
- ↑ "Meet Dr. Ravi Kannan, Padma Shri 2020 awardee who treats cancer patients for free". Daily News and Analysis (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 31 January 2020.
- ↑ 3.0 3.1 Madhavan, Anushree (24 February 2020). "This Chennai doctor who moved to Assam 13 years ago declared Padma Shri recipient for 2020". The New Indian Express (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 24 February 2020. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Jain, Sanya (30 January 2020). "Meet The Padma Shri Awardee Who Treats Cancer Patients Free Of Cost". NDTV. ശേഖരിച്ചത് 2020-10-30.
- ↑ "Padma Awards List 2020" (PDF). Padma Awards, Government of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 4 September 2020.
- ↑ "Mahaveer award in medicine". Bhagwan Mahaveer Foundation (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 4 September 2020.