സുധീർ വി. ഷാ
സുധീർ വി. ഷാ Sudhir V. Shah | |
---|---|
ജനനം | ഗുജറാത്ത്, ഇന്ത്യ | ഓഗസ്റ്റ് 19, 1959
തൊഴിൽ | ന്യൂറോളജിസ്റ്റ് മെഡിക്കൽ അക്കാഡമിൿ എഴുത്തുകാരൻ |
അറിയപ്പെടുന്നത് | മെഡിക്കൽ എഴുത്തുകൾ ജൈനമതത്തെക്കുറിച്ചുള്ള എഴുത്തുകൾ |
പുരസ്കാരങ്ങൾ | പദ്മശ്രീ |
ഇന്ത്യക്കാരനായ ഒരു ന്യൂറോളജിസ്റ്റ്, പ്രൊഫസർ, ശ്രീമതി എൻഎച്ച്‌എൽ മുനിസിപ്പൽ മെഡിക്കൽ കോളേജ്, അഹമ്മദാബാദിലെ ന്യൂറോളജി വിഭാഗം മേധാവി ഒക്കെയാണ് സുധീർ വി. ഷാ.[1] ജനറൽ മെഡിസിനിൽ എംഡിയും ന്യൂറോളജിയിൽ ഡിഎമ്മും ഉള്ള അദ്ദേഹം ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജി, അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. [2] മസ്തിഷ്ക കോശങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണങ്ങളാലും ന്യൂറോളജി, ജൈനമതം എന്നിവയെക്കുറിച്ചെഴുതിയ പുസ്തകങ്ങളാലും അദ്ദേഹം പ്രശസ്തനാണ്, അവ 50,000 കോപ്പികൾ വിറ്റതായി റിപ്പോർട്ടുണ്ട്, ഇതിന്റെ വരുമാനം ചാരിറ്റികൾക്ക് സംഭാവന ചെയ്തിട്ടുണ്ട്. ദേശീയ ജെയിൻ ഡോക്ടറുടെ ഫെഡറേഷന്റെ (National Jain Doctor’s Federation) മുൻ അധ്യക്ഷനാണ്. സ്റ്റെർലിംഗ് ആശുപത്രികളിലെ ന്യൂറോസയൻസസ് വിഭാഗം ഡിറക്ടറുമാണ്.[3] ഗുജറാത്ത് ഗവർണറുടെ ഓണററി ന്യൂറോളജിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. [4] ന്യൂറോളജി, ആത്മീയത എന്നിവയെക്കുറിച്ച് നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്, അതിൽ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ഉള്ള യാത്ര, [5] ആർട്ട് ആൻഡ് സയൻസ് ഓഫ് മെഡിറ്റേഷൻ, [6] ഡിസീസെസ് ഓഫ് ബ്രെയിൻ ആൻഡ് നെർവസ് സിസ്റ്റം, [7] ജൈനിസം: എ സൂപ്പർ സയൻസ് [8]എന്നിവ ഉൾപ്പെടുന്നു. ധ്യാനത്തിന്റെ മെഡിക്കൽ വശങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകം മെഡിറ്റേഷൻ മസ്റ്റിന്റെ സഹ രചയിതാവാണ്. [9] മെഡിക്കൽ സയൻസിന് നൽകിയ സംഭാവനകൾക്ക് 2016 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [10]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Department of Neurology". NHL Municipal Medical College. 2016. Archived from the original on 2018-02-07. Retrieved August 18, 2016.
- ↑ "Sudhir V Shah on Practo". Practo. 2016. Archived from the original on 2016-09-13. Retrieved August 18, 2016.
- ↑ "Sehat profile". Sehat. 2016. Retrieved August 18, 2016.
- ↑ "About Authors". Meditation Must. 2016. Retrieved August 18, 2016.
- ↑ Sudhir Shah (2016). "Journey to Happiness and Peace" (PDF).
{{cite journal}}
: Cite journal requires|journal=
(help) - ↑ Sudhir Shah (2016). "The Art and Science of Meditation" (PDF). The Effects of Mindfulness Meditation Training. Archived from the original (PDF) on 2016-08-18. Retrieved 2021-05-20.
- ↑ Sudhir Shah (2016). "Diseases of The Brain and Nervous System" (PDF). Neurology Centre.
- ↑ Sudhir Shah (July 2007). "Jainism: A Super Science". Slide Share.
{{cite journal}}
: CS1 maint: year (link) - ↑ "Preface and Contents". Meditation Must. 2016. Retrieved August 18, 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on August 3, 2017. Retrieved August 9, 2016.