ഇലിയാസ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ilias Ali (surgeon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ അസമിൽ നിന്നുള്ള ഒരു ശസ്ത്രക്രിയാ വിദഗ്ധനാണ് ഇലിയാസ് അലി (ജനനം 1955). 2019-ൽ അസമിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കുടുംബാസൂത്രണ ജനനനിയന്ത്രണ നടപടികളുടെ അവബോധയജ്ഞത്തെത്തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയുടെ പ്രസിഡന്റ്, രാം നാഥ് കൊവിംദ് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.[1]

കരിയർ[തിരുത്തുക]

ഇലിയാസ് അലി ഗുവാഹത്തി മെഡിക്കൽ കോളേജിൽ നിന്നും ആശുപത്രിയിൽ നിന്നും വിരമിച്ച ഒരു മെഡിക്കൽ സർജനാണ്. [1] ഗുവാഹതി മെഡിക്കൽ കോളേജിലും ആശുപത്രിയിലും എമർജൻസി മെഡിസിൻ വിഭാഗം സ്ഥാപിച്ചത് അദ്ദേഹമാണ്. [2]

സാമൂഹിക പ്രവർത്തനം[തിരുത്തുക]

1993 മുതൽ, കുടുംബാസൂത്രണത്തിനായി അസമിലെ പിന്നോക്ക പ്രദേശങ്ങളിൽ ജനനനിയന്ത്രണനടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കാനുമായി അലി മുന്നിട്ടിറങ്ങി, പ്രത്യേകിച്ച് ഗർഭനിരോധന മാർഗ്ഗങ്ങൾ ഇസ്ലാമികമല്ലാത്തതായി കണക്കാക്കപ്പെടുന്ന ബംഗാളി മുസ്‌ലിം വാസസ്ഥലങ്ങളിൽ. നോ സ്കാൽപൽ വാസെക്ടമിക്ക് (എൻ‌എസ്‌വി) വിധേയരാകാൻ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു. ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, 2008 നും 2018 നും ഇടയിൽ 55,000 ത്തോളം ആളുകളെ എൻ‌എസ്‌വി പ്രക്രിയയ്ക്ക് വിധേയമാക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. ബാലവിവാഹത്തിനും ബഹുഭാര്യത്വത്തിനും എതിരെ അലി സംസാരിച്ചു. [3]

പുസ്തകങ്ങൾ[തിരുത്തുക]

  • കുരി സതികർ മഹാബാദി - എയ്ഡ്സ് [3]
  • ജന ബിസ്ഫുരാനാർ പോം ഖേഡി [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Meet Assam's Padma Shri winners: surgeon Illias Ali and innovator Uddhab Bharali". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2019-01-26. ശേഖരിച്ചത് 2019-02-09. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 T8N (2019-01-27). "Population Theory Backed Surgeon's Knife Nipped 'Padma Shri' For Assam". Time8 (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-02-09. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. 3.0 3.1 "Assam's 'family planning jihadi' Dr. Ilias Ali finally gets his dues in form of Padma Shri". The New Indian Express. ശേഖരിച്ചത് 2019-02-09. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ഇലിയാസ്_അലി&oldid=3558062" എന്ന താളിൽനിന്ന് ശേഖരിച്ചത്