Jump to content

ബാൽസ്വരൂപ് ചൗബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Balswarup Choubey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ നെഫ്രോളജിസ്റ്റും മെഡിക്കൽ അക്കാദമികവുമായിരുന്നു ബാൽസ്വരൂപ് ചൗബേ.[1] ഫെലോ ലണ്ടൻ ഫിസിഷ്യൻസ് ഓഫ് റോയൽ കോളേജിന്റെ ഫെലോ ആയ ചൗബേ[2] സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ (GMCH) നാഗ്പൂരിൽ നിന്നും വിരമിച്ച ഡീൻ ആണ്. [3], മഹാരാഷ്ട്ര സ്റ്റേറ്റ് മെഡിക്കൽ അദ്ധ്യാപകസംഘടനയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. [4]

1934 ജൂൺ 2 ന് മഹാരാഷ്ട്രയിലെ വാഷിമിൽ പോലീസ് ഓഫീസറുടെ മകനായി ജനിച്ച ബാൽസ്വരൂപ് നാഗ്പൂരിലെ ഇംഗ്ലീഷ് ഹൈസ്കൂൾ പഠനശേഷം സർക്കാർ മെഡിക്കൽ കോളേജ്, നാഗ്പൂരിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. [2] നെഫ്രോളജിയിൽ പ്രാവീണ്യം നേടിയ ശേഷം ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1982 ൽ കോളേജിന്റെയും നാഗ്പൂർ സർവകലാശാലയുടെയും മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ ഡീനായി. റീഡർ (1963–68), ഒരു അസോസിയേറ്റ് പ്രൊഫസർ (1968–72), പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഹെഡ് (1972–82) എന്നീ നിലകളിൽ ജൊലി ചെയ്തു. 1992 ൽ അദ്ദേഹം സ്ഥാപനത്തിൽ നിന്ന് വിരമിച്ചു. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2009 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [5]

ചൗബേ പ്രമീലയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് പ്രാക്ടീസ് ചെയ്യുന്ന നെഫ്രോളജിസ്റ്റായ ഒരു മകൻ സമീർ ചൗബേയും[6] സരിക, സ്വാതി എന്നീ രണ്ട് പെൺമക്കളും ഉണ്ടായിരുന്നു [3] നെഞ്ചിലെ അണുബാധ മൂലമുണ്ടായ സങ്കീർണതകൾ കാരണം 2011 നവംബർ 20 ന് അദ്ദേഹം അന്തരിച്ചു. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Dr Chaubey to get Padma Shree". Times of India. 25 January 2009. Retrieved 22 February 2016.
  2. 2.0 2.1 2.2 "Lives of the Fellows". Royal College of Physicians, London. 2016. Archived from the original on 2016-03-04. Retrieved 22 February 2016.
  3. 3.0 3.1 "RIP: Padma Shri awardee Dr B S Chaubey passes away at 77". India Medical Times. 20 November 2011. Archived from the original on 2017-07-08. Retrieved 22 February 2016.
  4. "He was the Supreme Court of Medicine". Times of India. 20 November 2011. Retrieved 22 February 2016.
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 15 November 2014. Retrieved 3 January 2016.
  6. "Sameer Chaubey on Sehat". Sehat. 2016. Retrieved 22 February 2016.
"https://ml.wikipedia.org/w/index.php?title=ബാൽസ്വരൂപ്_ചൗബേ&oldid=3956472" എന്ന താളിൽനിന്ന് ശേഖരിച്ചത്