വിപിൻ ബക്ക്‌ഷെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vipin Buckshey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിപിൻ ബക്ക്‌ഷെ
Vipin Buckshey
ജനനം3 June 1955
തൊഴിൽOptometrist
അറിയപ്പെടുന്നത്Optometry
പുരസ്കാരങ്ങൾPadma Shri

ഒരു ഇന്ത്യൻ ഒപ്‌റ്റോമെട്രിസ്റ്റാണ് വിപിൻ ബക്ക്‌ഷെ.[1] കൂടാതെ രാഷ്ട്രപതിയുടെ ഔദ്യോഗിക ഒപ്‌റ്റോമെട്രിസ്റ്റുമാണ്. [2] ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഗ്വാളിയറിൽ 1955 ജൂൺ 3 ന് ജനിച്ച അദ്ദേഹം ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് ഒപ്‌റ്റോമെട്രിയിൽ ബിരുദം നേടി. അദ്ദേഹം ഡൽഹി ലോറൻസ് ആന്റ് മായോയിൽ ഒരു ഒഫ്താൽമിൿ എക്സിക്യൂട്ടീവായി അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചു [3]അവിടെ അദ്ദേഹം ഒരു കോൺടാക്റ്റ് ലെൻസ് ഡിവിഷൻ സ്ഥാപിച്ചു. അഞ്ച് മുൻ രാഷ്ട്രപതിമാർക്കൊപ്പം ദലൈ ലാമയെയും ബക്ക്ഷെ  സേവിച്ചതായി അറിയപ്പെടുന്നു.[4] ഇന്ത്യൻ കോൺടാക്റ്റ് ലെൻസ് സൊസൈറ്റി ഇന്ത്യൻ ഒപ്ടോമെട്രീക് അസോസിയേഷൻ മുൻ പ്രസിഡന്റ് ആണ് 15,000 ശസ്ത്രക്രിയകൾക്കുമേൽ അദ്ദേഹം നിർവ്വഹിച്ചു. 2000 ൽ ഇന്ത്യൻ സർക്കാർ നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ് പത്മശ്രീനൽകി അദ്ദേഹത്തെ ബഹുമാനിച്ചു.[5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 

  1. "Practo". Practo. 2014. Archived from the original on 2018-07-29. Retrieved 29 December 2014.
  2. "Visual Aids Centre". Visual Aids Centre. 2014. Archived from the original on 2014-12-29. Retrieved 29 December 2014.
  3. "Lawrence and Mayo". Lawrence and Mayo. 2014. Retrieved 29 December 2014.
  4. "Expat India". Expat India. 21 March 2013. Archived from the original on 2016-08-13. Retrieved 29 December 2014.
  5. "Padma Awards" (PDF). Padma Awards. 2014. Archived from the original (PDF) on 2017-10-19. Retrieved 11 November 2014.


"https://ml.wikipedia.org/w/index.php?title=വിപിൻ_ബക്ക്‌ഷെ&oldid=3791679" എന്ന താളിൽനിന്ന് ശേഖരിച്ചത്