ഇന്ദിര ചക്രവർത്തി
ഇന്ദിര ചക്രവർത്തി | |
---|---|
ജനനം | ഇന്ത്യ |
കലാലയം | യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊൽക്കത്ത സർവകലാശാല |
തൊഴിൽ | പൊതുജനാരോഗ്യ വിദഗ്ധ |
പുരസ്കാരങ്ങൾ | പത്മശ്രീ എഡ്വേർഡോ സൗമ അവാർഡ് ഇന്ദിരാഗാന്ധി ദേശീയ പ്രിയദർശിനി അവാർഡ് USF ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് |
ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധയും പണ്ഡിതയും പരിസ്ഥിതി പ്രവർത്തകയുമാണ് ഇന്ദിര ചക്രവർത്തി' [1]. 2014 ൽ അവർക്ക് പൊതുജനാരോഗ്യ, പരിസ്ഥിതി മേഖലകളിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡ് ആയ പത്മശ്രീ ലഭിച്ചു.[2]
ജീവിതരേഖ
[തിരുത്തുക]പശ്ചിമ ബംഗാളിൽ നിന്നുള്ള ചക്രവർത്തി കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറൽ ബിരുദം (പിഎച്ച്ഡി) നേടി. [3]തുടർന്ന് രണ്ടാം ഡോക്ടറൽ ബിരുദവും (ഡിഎസ്‌സി) നേടി. [1][4] ഇന്ത്യയിലെയും ആഗോളതലത്തിലെയും ഭക്ഷ്യ സുരക്ഷ, ശുചിത്വ വ്യവസായം എന്നിവയിൽ സജീവമായ അവർ 30 ഗവേഷണ പദ്ധതികളിൽ പങ്കെടുത്തിട്ടുണ്ട്. [5]ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) രണ്ട് പദ്ധതികൾ, കുട്ടികൾക്കായുള്ള ലോക ഉച്ചകോടി, വിശപ്പ് പദ്ധതി എന്നിവയിലും അവർ പങ്കാളിയായി. [1]
ചക്രവർത്തി നടത്തിയ ചില പഠനങ്ങളിൽ കൊൽക്കത്തയിലെ തെരുവ് കച്ചവടക്കാരിൽ നടത്തിയ പഠനം നയപരമായ മാറ്റങ്ങൾക്കും ഇന്ത്യൻ ഗവൺമെന്റിന്റെ പുതിയ സംരംഭങ്ങൾക്കും കാരണമായി.[1]ഇന്റർനാഷണൽ മ്യൂസിയം ഓഫ് വിമൻ (IMOW) ഗ്ലോബൽ കൗൺസിൽ അംഗമായ ചക്രവർത്തി നിരവധി പ്രാധാന്യമുള്ള പദവികൾ വഹിച്ചിട്ടുണ്ട്:
- മുഖ്യ ഉപദേഷ്ടാവ് - പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് വകുപ്പ്, പശ്ചിമ ബംഗാൾ സർക്കാർ[4][6][7]
- അംഗം - ദേശീയ കുടിവെള്ള-ശുചിത്വ കൗൺസിൽ, ഇന്ത്യാ ഗവൺമെന്റ്[4]
- ബോർഡ് അംഗം - ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി[1][4][5]
- മുൻ അംഗം - ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യാ ഗവൺമെന്റ് [1][4]
- മുൻ റീജിയണൽ ഡയറക്ടർ, ദക്ഷിണേഷ്യ - മൈക്രോ ന്യൂട്രിയന്റ് ഇനിഷ്യേറ്റീവ് - അന്താരാഷ്ട്ര വികസന ഗവേഷണ കേന്ദ്രം (IDRC)[1][4]
- മുൻ ഡയറക്ടറും ഡീനും - All India Institute of Hygiene and Public Health, ഇന്ത്യാ ഗവൺമെന്റ്[1][4]
- മുൻ ഡയറക്ടർ - ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യാ ഗവൺമെന്റ്[1][4]
- Former Regional Advisor Nutrition(Act) - സൗത്ത് ഈസ്റ്റ് ഏഷ്യയ്ക്കുള്ള പ്രാദേശിക ഓഫീസ്, ലോകാരോഗ്യ സംഘടന[1][4]
- റീജിയണൽ കോർഡിനേറ്റർ - Asian Regional Centre on Street Foods - Food and Agriculture Organization[1]
- ഓണററി സയന്റിഫിക് അഡ്വൈസർ - Foundation for Community Support and Development (FCSD)[1][3]
- കൺസൾട്ടന്റ്- കുട്ടികൾക്കായുള്ള ലോക ഉച്ചകോടി - ലോകാരോഗ്യ സംഘടന[1]
ഗ്രന്ഥസൂചിക
[തിരുത്തുക]ഒരു പുസ്തകത്തിന്റെയും[8] 250 ലധികം ലേഖനങ്ങളുടെയും രചയിതാവെന്ന നിലയിൽ ചക്രവർത്തിയെ പ്രശംസിക്കുകയും ദേശീയ ഫോറങ്ങളിലും അന്താരാഷ്ട്ര ജേണലുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.[1][9][10][6][7][7]
അവലംബം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 "International Museum of Women". International Museum of Women. 2014. Archived from the original on 2 November 2014. Retrieved 2 November 2014.
- ↑ "Padma 2014". Press Information Bureau, Government of India. 25 ജനുവരി 2014. Archived from the original on 8 ഫെബ്രുവരി 2014. Retrieved 28 ഒക്ടോബർ 2014.
- ↑ 3.0 3.1 Mary Zeiss Stange & Carol K. Oyster & Jane E. Sloan (2013). The Multimedia Encyclopedia of Women in Today's World, Second Edition. Sage Publications. ISBN 9781452270388.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 "BIS" (PDF). BIS. 2014. Archived from the original (PDF) on 2 November 2014. Retrieved 2 November 2014.
- ↑ 5.0 5.1 "United Nations University". United Nations University. 2014. Archived from the original on 2014-11-02. Retrieved 2 November 2014. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "United Nations University" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 6.0 6.1 "Britannia" (PDF). Britannia. 2014. Retrieved 2 November 2014.
- ↑ 7.0 7.1 7.2 "Food and Agriculture Organization (UN)" (PDF). Food and Agriculture Organization (UN). 2014. Retrieved 2 November 2014.
- ↑ Indira Chakravarty (1972). Saga of Indian Food A Historical and Cultural Survey. Sterling Publishers. p. 183. ASIN B0000CQ98Q.
- ↑ Indira Chakravarty, R K Sinha (2002). "Prevalence of micronutrient deficiency based on results obtained from the national pilot program on control of micronutrient malnutrition". Nutr. Rev. 6 (5): 553–558.
- ↑ "University of South Florida". University of South Florida. 8 August 2009. Retrieved 2 November 2014.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Indira Chakravarty (1972). Saga of Indian Food A Historical and Cultural Survey. Sterling Publishers. p. 183. ASIN B0000CQ98Q.
- Indira Chakravarty, R K Sinha (2002). "Prevalence of micronutrient deficiency based on results obtained from the national pilot program on control of micronutrient malnutrition". Nutr. Rev. 6 (5): 553–558.