നിത്യ ആനന്ദ്
വർഷങ്ങളോളം ലക്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയിരുന്ന ശാസ്ത്രജ്ഞനാണ് നിത്യ ആനന്ദ് (ജനനം 1925 ജനുവരി 1 ലയൽപ്പൂർ, ബ്രിട്ടീഷ് ഇന്ത്യ). [1] 2005 ൽ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) അദ്ദേഹത്തെ അതിന്റെ ശാസ്ത്ര സമിതിയുടെ ചെയർമാനായി നിയമിച്ചു. 2012 ൽ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ പത്മശ്രീ നൽകി ആദരിച്ചു. [2]
1925 ജനുവരി ഒന്നിന് ജനിച്ച ഡോ. നിത്യ ആനന്ദ് 1943 ൽ ലാഹോറിലെ ഗവൺമെന്റ് കോളേജിൽ നിന്ന് ബി.എസ്സി നേടി 1945 -ൽ എം.എസ്സി. കെമിസ്ട്രി ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും 1948-ൽ പിഎച്ച്ഡി. ബോംബെയിലെ യുഡിസിടിയിൽ നിന്ന് കെമിസ്ട്രിയിൽ 1950 -ൽ രണ്ടാം പിഎച്ച്ഡി യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ന്യൂക്ലിക് ആസിഡ് ഗവേഷണ മേഖലയിലും നേടി. 1951 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി ലഖ്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 1984 ൽ ഡയറക്ടറായി വിരമിച്ചു. 1958 മുതൽ 1959 വരെ യുഎസിൽ ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മൈക്രോബയോളജി വിഭാഗത്തിൽ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ഫെലോഷിപ്പ് നേടി. ആനന്ദ് നിലവിൽ റാൻബാക്സി സയൻസ് ഫൗണ്ടേഷന്റെ (ആർഎസ്‌എഫ്) ചെയർമാനാണ്. ഇന്ത്യയിലെ ഔഷധ കണ്ടെത്തലിലും വികസന ഗവേഷണത്തിലും ഐതിഹാസികസംഭാവനകൾ നൽകിയ വ്യക്തിയാണ് നിത്യ ആനന്ദ്, സിഡിആർഐയെ ഇന്ത്യയിലെ ഔഷധഗവേഷണത്തിനുള്ള ലോകോത്തര കേന്ദ്രമാക്കി മാറ്റാൻ അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ സയൻസിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ ഫാർമ വ്യവസായത്തെ സ്വാശ്രയത്വത്തിലാക്കുന്നതിനും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനും അദ്ദേഹം ശ്രദ്ധാലുവാണ്.[3]
അവലംബം[തിരുത്തുക]
- ↑ "Indian Fellow". INSA. 2016. ശേഖരിച്ചത് 13 May 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2015.
- ↑ http://www.gomha.org/committees/executive/dr-nitya-anand/
- Biography
- Pharmabiz News Archived 2007-03-10 at the Wayback Machine.
- IASc Wepgabe on Nitya Anand